24 April Wednesday

കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഫസ്റ്റ് ബെല്ലില്‍ ഒളിമ്പിക്സ് ഓര്‍മകളുമായി കായികതാരങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 21, 2020


തിരുവനന്തപുരം
സാങ്കേതിക സംവിധാനങ്ങൾ കോർത്തിണക്കി കൈറ്റ് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ പഠന ക്ലാസിന്റെ ഭാഗമായി കായികതാരങ്ങൾ എത്തുന്നു. ചൊവ്വാഴ്‌ച വൈകിട്ട്‌  5 ന്‌ സംപ്രേഷണം ചെയ്യുന്ന ഒമ്പതാം ക്ലാസിലെ ഇംഗ്ലീഷ് പാഠമായ ബാന്ഗ് ദി ഡ്രം ലാണ്  ഒളിമ്പിക്സ് ഓർമകളുമായി കായിക താരങ്ങളായ കെ എം ബീനാമോൾ, അഞ്ജു ബോബി ജോർജ്  എന്നിവർ എത്തുന്നത്‌. ഒപ്പം യൂത്ത് ഒളിമ്പിക്സിന്റെ ഓർമകൾ പങ്കുവച്ച് ബാഡ്മിന്റൺ താരം എച്ച് എസ്  പ്രണോയിയും പങ്കെടുക്കും.

ഓരോ നേട്ടങ്ങൾ കൈവരിക്കുമ്പോഴും തങ്ങൾക്കുണ്ടായ സന്തോഷത്തേയും അഭിമാനത്തേയും കുറിച്ചാണ് താരങ്ങൾ‍ കുട്ടികളോട്‍ സംവദിക്കുന്നത്. കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഒത്തൊരുമയുടെയും ആഴങ്ങളിലേക്ക്‌ വിദ്യാർഥികളെ എത്തിക്കുന്ന ബാന്ഗ് ദി ഡ്രം 2010 വിന്റർ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന് മാറ്റ്കൂട്ടിയ ഗാനമായിരുന്നു. ബ്രയാൻ ആഡംസും നെല്ലി ഫർട്ടാഡോയും ചേർന്നൊരുക്കിയ ഗാനത്തിന് ലോകത്ത് വൻസ്വീകാര്യതയായിരുന്നു.
ജൂലൈ 24ന് സംപ്രേഷണം ചെയ്യുന്ന രണ്ടാം ഭാഗത്തിൽ  മുൻ ഇന്ത്യൻ ടീം കായികതാരവും രഞ്ജി ടീം കോച്ചുമായ ടിനു യോഹന്നാൻ അനുഭവം പങ്കുവയ്‌ക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top