29 March Friday

അടുത്തവര്‍ഷം വിദ്യാലയങ്ങളിലും എന്‍ജി. അപേക്ഷ നല്‍കാം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2016

തിരുവനന്തപുരം > എന്‍ജിനിയറിങ് പ്രവേശനപരീക്ഷ കൂടുതല്‍ സുതാര്യവും ജനകീയവുമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ഇതിനനുസൃതമായി പ്രവേശന നടപടിയില്‍ മാറ്റം വരുത്തും. സംസ്ഥാനത്തെ മുഴുവന്‍ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളിലും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സംവിധാനമൊരുക്കും. വിദ്യാലയങ്ങളിലെ ഐടി അധ്യാപകര്‍ക്കാകും ഇതിനുള്ള ചുമതല. അധ്യാപകര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനം നല്‍കും. ഒഎംആര്‍ ഷീറ്റ് മാര്‍ക്ക് ചെയ്യുന്നതിനെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ എന്‍ജിനിയറിങ് കോളേജുകള്‍വഴിയും അക്ഷയ കേന്ദ്രങ്ങള്‍വഴിയുമാണ് പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top