19 April Friday

കെഎസ്ആര്‍ടിസി മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2016

തിരുവനന്തപുരം > സംസ്ഥാന ഗതാഗതവകുപ്പിന്റെ തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ എന്‍ജിനിയറിങ് കോളേജില്‍ 2016–17  അധ്യയനവര്‍ഷത്തില്‍ ബിടെക് പ്രവേശനത്തിന് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മക്കള്‍ക്കായി സംവരണം ചെയ്ത മാനേജ്മെന്റ് സീറ്റുകളിലേക്ക് കേരള സര്‍ക്കാരിന്റെ പ്രവേശനപരീക്ഷയില്‍ റാങ്ക് ലഭിച്ചവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ കോളേജ് വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് നല്‍കേണ്ടത്. വിശദവിവരങ്ങള്‍ കോളേജ് വെബ്സൈറ്റായ www.sctce.ac.inലും കോളേജ് ഓഫീസിലും ലഭ്യമാണ്. ഓണ്‍ലൈനായി 28 വരെ അപേക്ഷ നല്‍കാം. ഓണ്‍ലൈനില്‍ നല്‍കുന്ന അപേക്ഷകളുടെ പകര്‍പ്പ് പ്രിന്‍സിപ്പലിന്റെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 500 രൂപ ഡിഡി സഹിതം 30നുമുമ്പ് കെഎസ്ആര്‍ടിസിയുടെ സിഎംഡിക്ക് ലഭിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top