23 April Tuesday

സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday May 21, 2018

തിരുവനന്തപുരം >  കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് (ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് മാനേജ്മെന്റ്, സ്‌പോര്‍ട്‌സ് എഞ്ചിനീയറിംഗ് ഗവേഷണ പരിശീലന സ്ഥാപനമായ സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്എംആര്‍ഐ), കേരള സര്‍ക്കാരിന്റെ നൈപ്യുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌ക്കില്‍സ് എക്‌സലന്‍സിന്റെ (കെയ്സ്) അക്രഡിറ്റേഷനോടു കൂടി നടത്തുന്ന വിവിധ തൊഴിലധിഷ്‌ഠിത സ്പോര്‍ട്സ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് എഞ്ചിനീയറിംഗ് കോഴ്സുകളിലേയ്ക്ക് അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു.

പ്ലസ്ടു, ബിരുദം, എഞ്ചിനീയറിംഗ്, എംബിഎ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് വിവിധ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം.സ്‌പോര്‍ട്‌സ് ഏജന്റ്,സ്‌പോര്‍ട്‌സ് ക്ലബ് മാനേജര്‍, സ്‌പോര്‍ട്‌സ് ലീഗ് മാനേജര്‍, സ്പോര്‍ട്സ് അനലിസ്റ്റ്, സ്‌ക്കൗട്ട്, സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍, സ്‌പോര്‍ട്‌സ് എഞ്ചിനീയര്‍, സ്‌പോര്‍ട്‌സ് ഫെസിലിറ്റി എഞ്ചിനീയര്‍, സ്‌പോര്‍ട്‌സ് ഫ്ളോറിംഗ്, സ്‌പോര്‍ട്‌സ് ലൈറ്റിംഗ്, സ്‌പോര്‍ട്‌സ് അക്കൗസ്റ്റിക്‌സ് എന്നിങ്ങനെ സ്‌പോര്‍ട്‌സ് അനുബന്ധിയായ വിവിധ കരിയറുകള്‍ക്കുള്ള പരിശീലനം ഈ കോഴ്സുകളില്‍ നിന്നും ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 28. ക്ലാസുകള്‍ ജൂണില്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8891675259, 9995675259. വെബ്സൈറ്റ് www.smri.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top