26 April Friday

കേരള എൻജിനിയറിങ‌്/ ഫാർമസി പ്രവേശനപരീക്ഷ ഒരുക്കങ്ങൾ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Saturday Apr 21, 2018

തിരുവനന്തപുരം > അടുത്ത അധ്യയനവർഷത്തിൽ കേരളത്തിലെ എൻജിനിയറിങ‌് കോഴ്സുകളിലെ പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷ  23നും  24നും തീയതികളിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി പ്രവേശന പരീക്ഷാ കമീഷണർ അറിയിച്ചു. സംസ്ഥാനത്തെ  സർക്കാർ/ സ്വാശ്രയ ഫാർമസി കോളേജുകളിൽ ബിഫാം കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ 23ന് നടക്കുന്ന എൻജിനിയറിങ‌് പേപ്പർ | (ഫിസിക്സ് & കെമിസ്ട്രി) എഴുതണമെന്ന‌് പ്രവേശന പരീക്ഷാ കമീഷണർ അറിയിച്ചു.

സംസ്ഥാനത്തെ 14 ജില്ലകളിലായി 349 കേന്ദ്രത്തിലും ഡെൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ കേന്ദ്രത്തിലുമായി ആകെ 352 കേന്ദ്രത്തിലാണ് പ്രവേശനപരീക്ഷ നടക്കുക. ആകെ 1,04,102 അപേക്ഷകർ എൻജിനിയറിങ‌് പ്രവേശനപരീക്ഷ എഴുതും. കൂടാതെ ഫാർമസിക്ക‌് 70,716 അപേക്ഷകരും എൻജിനിയറിങ്ങിനും ഫാർമസിക്കുമായി ആകെ 1,25,332 അപേക്ഷകരും പ്രവേശനപരീക്ഷ അഭിമുഖീകരിക്കും. പ്രവേശനപരീക്ഷകളുടെ സുഗമമായ നടത്തിപ്പിനായി സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരും വിദ്യാഭ്യാസവകുപ്പിലെ മറ്റുദ്യോഗസ്ഥരും ഉൾപ്പെടെ 7,000ൽപരം ഉദ്യോഗസ്ഥരെ വിവിധ തലങ്ങളിൽ നിയമിച്ചു.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളും കോളേജുകളുമാണ് പ്രധാനമായും പരീക്ഷാകേന്ദ്രങ്ങളായി തെരഞ്ഞെടുത്തത്. വിദ്യാർഥികൾക്ക് പരീക്ഷ എഴുതുന്നതിന് ആവശ്യമായ അഡ്മിറ്റ് കാർഡുകൾ വിതരണം ചെയ‌്തു.

അഡ്മിറ്റ് കാർഡിന്റെ കളർ പ്രിന്റൗട്ട് ഹാജരാക്കിയാൽ അത് പരീക്ഷാ ഹാളിൽ വിദ്യാർഥികളെ തിരിച്ചറിയുന്നതിന് സൗകര്യപ്രദമായിരിക്കും. പ്രവേശനപരീക്ഷകളുടെ സുഗമമായ നടത്തിപ്പിനുവേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പൊലീസ് മേധാവികൾക്കും നിർദേശങ്ങൾ നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top