27 April Saturday

സ‌്കൂളുകളിലെ കംപ്യൂട്ടർ സൗകര്യത്തിൽ മുന്നിൽ കേരളം

വെബ് ഡെസ്‌ക്‌Updated: Thursday Feb 21, 2019

സ്‌കൂളുകളിലെ കംപ്യൂട്ടർസൗകര്യത്തിന്റെ കാര്യത്തിൽ കേരളം ഒന്നാമത്‌. ഇന്ത്യയിലെ സ‌്കൂളുകളിലെ അടിസ‌്ഥാനസൗകര്യങ്ങൾ വിലയിരുത്തി, നാഷണൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് പ്ലാനിങ‌് ആൻ‌ഡ‌് അഡ‌്മിനിസ‌്ട്രേഷൻ തയ്യാറാക്കിയ യുഡൈസ‌് ഫ‌്ളാഷ‌് സ‌്റ്റാറ്റിസ‌്റ്റിക‌്സിൽ മികച്ച പ്രകടനം കാഴ‌്ചവെച്ച‌് കേരളം.

സംസ്ഥാനത്തെ 70.29 ശതമാനം സ‌്കൂളുകളിലും പ്രവർത്തനക്ഷമമായ കംപ്യൂട്ടറുകളുണ്ടെന്നാണ‌് കണ്ടെത്തൽ. ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച‌് ഏറെ മുന്നിലാണ‌് കേരളം. മറ്റ‌് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ കേരളത്തോടൊപ്പം മികച്ച പ്രകടനം കാഴ‌്ചവച്ച പഞ്ചാബ‌്, ഗുജറാത്ത‌്, ഛത്തീസ‌്ഗഢ‌് എന്നീ സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ‌് ഈ മേഖലയിൽ കേരളത്തിന്റെ മുന്നേറ്റം എന്നത‌് ശ്രദ്ധേയമാണ‌്. പഞ്ചാബ‌് (42.64%), ഗുജറാത്ത‌് (39.76%), ചത്തീസ‌്ഗഢ‌് (4.24%) എന്നിങ്ങനെയാണ‌് കംപ്യൂട്ടർ സൗകര്യമുള്ള സ‌്കൂളുകളുടെ ശതമാനക്കണക്ക‌്.

ദേശീയ ശരാശരിയായ 14.11 ശതമാനവുമായി തട്ടിച്ചുനോക്കുമ്പോൾ കേരളത്തിന്റെ നേട്ടം കൂടുതൽ പ്രസക്തമാകുന്നു. സ‌്കൂളുകളിൽ കുടിവെള്ളം, ശൗചാലയം, ലൈബ്രറി, ഇലക‌്ട്രിസിറ്റി തുടങ്ങിയവ ലഭ്യമാക്കുന്നതിലും മികച്ച പ്രകടനമാണ‌് കേരളം കാഴ‌്ചവച്ചിരിക്കുന്നത‌്.

 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top