24 April Wednesday

സൈനിക സ്കൂൾ പ്രവേശനത്തിന്‌ ഇന്നുമുതൽ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


തിരുവനന്തപുരം
രാജ്യത്തെ സൈനിക സ്‌കൂളുകളിലെ 2021–- 22 വർഷത്തെ ആറ്‌, ഒമ്പത്‌ ക്ലാസുകളിലെ പ്രവേശനത്തിനുള്ള പരീക്ഷകൾക്ക്‌  ചൊവ്വാഴ്‌ച മുതൽ അപേക്ഷിക്കാം. 

നവംബർ 19 വരെ https://aissee.nta.ac.in  വെബ്സൈറ്റിലൂടെ ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌.  പ്രവേശന പരീക്ഷ 2021 ജനുവരി 10-ന് നടക്കും.

അപേക്ഷിക്കാൻ ഫീസ്  ജനറൽ വിഭാഗം/ വിമുക്തഭടന്റെ മകൻ–- - 550 രൂപ, എസ്‌ സി–-എസ്‌ ടി വിഭാഗം–- - 400 രൂപ.
ആറാം ക്ലാസിൽ പ്രവേശനത്തിന്  2021- മാർച്ച്‌ 31ന്‌  10 വയസ്സിനും 12 വയസ്സിനുമിടയിലും, ഒമ്പതാം ക്ലാസിലേക്ക് അപേക്ഷിക്കാൻ   13 വയസ്സിനും 15 വയസ്സിനുമിടയിലായിരിക്കണം.  അംഗീകാരമുള്ള സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നവരായിരിക്കണം. ആറാം ക്ലാസിലേക്ക് പെൺകുട്ടികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്‌ വെബ്‌സൈറ്റ്‌:  www.nta.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top