19 April Friday

ത്രിവത്സര എൽഎൽബി: രണ്ടാം അലോട്ട്‌മെന്റ‌് 23ന‌്

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019


തിരുവനന്തപുരം
സംസ്ഥാനത്തെ നാല‌് സർക്കാർ ലോ കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ -സ്വാശ്രയ ലോ കോളേജുകളിലെയും ത്രിവത്സര എൽഎൽബി കോഴ്‌സിലേയ്ക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികൾ ശനിയാഴ്ച ആരംഭിക്കും.

നിലവിലുളള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്‌മെന്റിൽ പരിഗണിക്കപ്പെടണമെങ്കിൽ  www.cee.kerala.gov.in എന്ന വെബ്‌സൈറ്റി ലൂടെ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം. അല്ലാത്തവരെ രണ്ടാംഘട്ട അലോട്ട്‌മെന്റിന‌്  പരിഗണിക്കില്ല. രണ്ടാംഘട്ട അലോട്ട്‌മെന്റിന‌് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനും നിലവിലെ ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനുമുളള സൗകര്യം ശനിയാഴ‌്ച മുതൽ 22 ന‌്  വൈകിട്ട‌് അഞ്ചുവരെ   ലഭ്യമാകും. രണ്ടാം അലോട്ട്‌മെന്റ് 23 ന‌് പ്രസിദ്ധീകരിക്കും. 24  മുതൽ 27 വരെ കോളേജുകളിൽ  പ്രവേശനം നേടാം. 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top