26 April Friday

നീറ്റിനു ശേഷം പ്രവേശനസാധ്യതകൾ

ഡോ. ടി പി സേതുമാധവൻUpdated: Sunday May 20, 2018

 2018 ലെ നീറ്റ് പരീക്ഷയ്ക്കുശേഷം വിദ്യാർഥികളുംരക്ഷിതാക്കളുംഉത്തരസൂചികവിലയിരുത്തി ഏത് കോഴ്സ് ലഭിക്കുമെന്ന്‌ കണക്കുകൂട്ടുന്ന സമയമാണല്ലോ ഇത്‌.  66000 ത്തോളം എംബിബിഎസ്‌,  26000 ബിഡിഎസ്‌  സീറ്റുകളിലേക്കുള്ള പൊതു പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റികം എൻട്രൻസ്സ് ടെസ്റ്റ് എന്ന നീറ്റ്.
 കേരളമടക്കമുള്ളചില സംസ്ഥാനങ്ങളിൽ ആയുർവേദ, യോഗ, സിദ്ധ, യുനാനി, അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ്, ഫിഷറീസ്, ഫോറസ്ട്രി കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റ്മാർക്കിന്റെഅടിസ്ഥാനത്തിൽസംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണർ തയ്യാറാക്കുന്ന  റാങ്ക്ലിസ്റ്റിന്റെഅടിസ്ഥാനത്തിലാണ്.  13.28 ലക്ഷംവിദ്യാർഥികളാണ്‌ മെയ് 6 ന്  നടന്ന നീറ്റ് പരീക്ഷയെഴുതിയത്. 

ദേശീയതലത്തിൽ ജമ്മു കാശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 15 ശതമാനം അഖിലേന്ത്യ േക്വാട്ട മെഡിക്കൽ പ്രവേശനം നീറ്റ്‌ വഴിയാണ്. സംസ്ഥാനതലത്തിൽ നീറ്റ്‌ അനുസരിച്ച്അതാത് സംസ്ഥാന പ്രവേശനപരീക്ഷ കമ്മീഷണർ തയ്യാറാക്കുന്ന  റാങ്ക്ലിസ്റ്റിൽ നിന്നാണ് 100 ശതമാനവും പ്രവേശനം. അതിനാലാണ്  നീറ്റിന് അപേക്ഷിക്കുന്നവർസംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ കീമിലേയ്ക്കും അപേക്ഷിക്കാൻ നിഷ്കർഷിക്കുന്നത്.   അഖിലേന്ത്യാേക്വാട്ടയിൽ  15 ശതമാനം കാർഷിക കോഴ്സുകളിലേക്ക് ഇന്ത്യൻ കാർഷികഗവേഷണകൗൺസിൽ  പ്രത്യേക പരീക്ഷ നടത്തും. എന്നാൽ വെറ്ററിനറി സയൻസ് ബിരുദ പ്രോഗ്രാമിന്  വെറ്ററിനറികൗൺസിൽ നടത്തുന്ന 15 ശതമാനം അഖിലേന്ത്യാസീറ്റുകളിലേക്ക് പരീക്ഷയില്ല.  പകരം നീറ്റ്റാങ്കിനനുസരിച്ചാണ്സീറ്റുകൾ അനുവദിക്കുന്നത്. 

 ഈ വർഷത്തെ നീറ്റ് പരീക്ഷ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നടന്ന മൂന്നു പരീക്ഷകളേക്കാൾഎളുപ്പമായിരുന്നു. ബയോളജി, കെമിസ്ട്രിഎന്നിവയിൽ നിന്നുള്ളചോദ്യങ്ങൾ വിദ്യാർഥികളെ താരതമ്യേന ബുദ്ധിമുട്ടിച്ചില്ല.  എന്നാൽ ഫിസിക്സ് ചോദ്യങ്ങൾ സമയക്കുറവ് മൂലംചെയ്യാൻ പറ്റാത്ത ഏറെ പേരുണ്ട്. മൊത്തം നീറ്റിനുള്ള  180ചോദ്യങ്ങളിൽ നിന്നും 45 വീതം കെമിസ്ട്രി, ഫിസിക്സ് എന്നിവയിൽ നിന്നുമാണ്.  ഈ വർഷത്തെ ചോദ്യങ്ങളിൽ 180 ൽ 10 എണ്ണം മാത്രമാണ്ഏറെ ബുദ്ധിമുട്ടിച്ച ചോദ്യങ്ങൾ.  പ്ലസ്സ് വൺ, പ്ലസ്സ് ടുതലങ്ങളിൽ  എൻസിഇആർടി. സിലബസ്സനുസരിച്ച്ചോദ്യങ്ങൾ തയ്യാറാക്കിയിരുന്നു. ഓരോവർഷത്തെ പാഠഭാഗങ്ങളിൽ നിന്നും 50 ശതമാനത്തോളംചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു.  ഒരുചോദ്യത്തിന് 4 മാർക്ക്വീതംമൊത്തം 720 മാർക്കാണുള്ളത്.   2018 ൽ അഡ്മിഷന് 2017 നെ അപേക്ഷിച്ച് നീറ്റിൽ 10 ശതമാനത്തോളംമാർക്ക് കൂടുതലായി വേണ്ടിവരും.  2018 ൽ നീറ്റിന്റെ എലിജിബിലിറ്റിമാർക്ക്  130നടുത്താകാൻ സാധ്യതയുണ്ട്.

 വിദേശരാജ്യങ്ങളിൽ (ചൈന, റഷ്യ, ഉക്രെയിൻ, ജോർജ്ജിയ തുടങ്ങിയരാജ്യങ്ങളിൽ) മെഡിസിൻ പഠനത്തിന് നീറ്റ്‌ യോഗ്യത ആവശ്യമാണ്. 
മെഡിക്കൽ കൗൺസലിങ്‌ കമ്മിറ്റിയാണ് ദേശീയാടിസ്ഥാനത്തിൽ ഓൺലൈൻ കൗൺസലിങ്‌് പ്രക്രിയ നടത്തുന്നത്. സംസ്ഥാനാടിസ്ഥാനത്തിലുള്ളസീറ്റുകളിൽ കേരളത്തിൽ പ്രവേശനപരീക്ഷ കമ്മീഷണർ, കർണ്ണാടകയിൽ കർണാടക എൻട്രൻസ്  അതോറിറ്റി, പുതുച്ചേരിയിൽ സെന്റാക്‌, തമിഴ്നാട്ടിൽ  ടാൻസെറ്റ്‌ എന്നിവയാണ് അലോട്ട്മെന്റ് നടത്തുന്നത്.  കേരളത്തിൽ 100 ശതമാനം സർക്കാർ, സ്വാശ്രയ, എൻആർഐ സീറ്റുകളിലേക്കും പ്രവേശനപരീക്ഷാ കമ്മീഷണർ അലോട്ട്മെന്റ് നടത്തും.

നീറ്റ്‌ പരീക്ഷാഫലം വന്നശേഷം മെഡിക്കൽകൗൺസലിങ്‌ കമ്മറ്റിയുടെ വെബ്സൈറ്റിലൂടെഅഖിലേന്ത്യാ 15% സീറ്റുകൾ, ഡീംഡ്, സ്വകാര്യമെഡിക്കൽ, ഡെന്റൽകോളേജുകളിലേക്കുള്ളസീറ്റുകൾ, ഇ.എസ്.ഐ.മെഡിക്കൽകോളേജ്, ആംഡ്ഫോഴ്സസ്മെഡിക്കൽ കോളേജ്എന്നിവിടങ്ങളിലേക്കുള്ളഅലോട്ട്മെന്റ് നടക്കും.  കൗൺസലിങ്ങിലെ നിബന്ധനകൾ പാലിക്കാൻ മറക്കരുത്.  ആദ്യം ലഭിക്കുന്ന സീറ്റെന്ന്കരുതി ഡീംഡ്, മെഡിക്കൽ യൂണിവേഴ്സിറ്റികളിൽസീറ്റെടുത്താൽ രണ്ടാം കൗൺസലിങ്ങിനുശേഷംകോളേജുകൾ മാറുന്നതിന് തടസ്സങ്ങളുണ്ട്. സർക്കാർകോളേജുകളിൽ സീറ്റ് ലഭിയ്ക്കാൻ ആദ്യം മുൻഗണനാ ക്രമത്തിൽഓപ്ഷൻ നൽകണം.

അഖിലേന്ത്യാ േക്വാട്ടയിലും, കേരളത്തിലും കുറഞ്ഞ ഫീസിൽ പഠിക്കാൻ നീറ്റിൽ ഓപ്പൺ മെറിറ്റിൽ  580 ന് മുകളിൽമാർക്ക്  നേടേണ്ടിവരും.  സ്വാശ്രയ സീറ്റിൽ 500 ന് മുകളിൽ മാർക്ക് നേടേണ്ടിവരും.  സ്വകാര്യ, ഡീംഡ്മെഡിക്കൽ കോളേജിൽ 450 ന് മുകളിൽ മാർക്ക്  ലഭിക്കേണ്ടിവരും. എൻ ആർഐ സീറ്റുകളിലേക്ക് 380 ന് മുകളിൽമാർക്ക് ലഭിക്കേണ്ടിവരും. മാർക്ക്കുറഞ്ഞവർ അയൽ സംസ്ഥാനങ്ങളിലെ ഡീംഡ്, സ്വകാര്യ, മെഡിക്കൽ, ഡെന്റൽകോളേജുകളിലേക്ക് അപേക്ഷിക്കണം. 450 മാർക്കിന് മുകളിൽ ലഭിച്ചവർക്ക് സർക്കാർ ഡെന്റൽകോളേജുകളിൽ പ്രവേശനസാധ്യതയുണ്ട്. ചെറിയവ്യത്യാസങ്ങൾ ഇതിൽവരാനിടയുണ്ട്.  എന്നാൽ മുൻ വർഷത്തെ അപേക്ഷിച്ച് 5‐10% മാർക്ക് സീറ്റ്അലോട്ട്മെന്റിൽ കൂടുതലായി വേണ്ടിവരും. മെഡിക്കൽ, അനുബന്ധ കാർഷികകോഴ്സുകളിലും ഈ പ്രവണത ദൃശ്യമാകും.

ഓപ്ഷൻ നൽകുമ്പോൾ ഫീസ് പ്രത്യേകം വിലയിരുത്തണം.  ശരിയായ  രീതിയി ഓപ്ഷൻ നൽകിയില്ലെങ്കിൽ അവസരം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന്‌ പ്രത്യേകംഓർക്കേണ്ടതാണ്.

കേരളത്തിൽ ലഭ്യമായ മെഡിക്കൽ അനുബന്ധ സീറ്റുകൾ:
ബിഎസ്‌സി അഗ്രികൾച്ചർ: സർക്കാർ 208, ആകെ 208. ബിഎഫ്‌എസ്‌സി: സർക്കാർ 80,  ആകെ 80. ബിവിഎസ്‌സി ആൻഡ്‌ എഎച്ച്‌: സർക്കാർ 260, ആകെ 260. ബിഎഎംഎസ്‌: സർക്കാർ 260, സ്വകാര്യ ‐സ്വാശ്രയ 640, ആകെ 900. ബിഎസ്‌എംഎസ്‌: സ്വകാര്യ‐സ്വാശ്രയ 50. ആകെ 50. ബിഎച്ച്‌എംഎസ്‌ സർക്കാർ 250, ആകെ 250. ബിയുഎംഎസ്‌ സ്വകാര്യ സ്വാശ്രയ 60, ആകെ 60.  ബിഎസ്‌സി ഫോറസ്‌ട്രി: സർക്കാർ 31, ആകെ 31.
2017 ലെ സ്‌റ്റേറ്റ്‌ മെറിറ്റ്‌ അവസാന റാങ്ക്‌ നില:
്‌എംബിബിഎസ്‌: 846 (സ്വാശ്രയം 3362), ബിഡിഎസ്‌: 3101 (സ്വാശ്രയം 9863), ബിഎസ്‌സി അഗ്രികൾച്ചർ: 4054, ബിഎഫ്‌എസ്‌സി: 6867, ബിവിഎസ്‌സി ആൻഡ്‌ എഎച്ച്‌: 3484 , 5004 (സ്വാശ്രയം 10884), ബിഎസ്‌എംഎസ്‌: 11410, ബിഎച്ച്‌എംഎസ്‌ 7054, ബിയുഎംഎസ്‌ 12024, ബിഎസ്‌സി ഫോറസ്‌ട്രി: 5982.
(കോഴിക്കോട്‌ സൈബർപാർക്കിൽ യുഎൽ സൈബർ എഡ്യൂക്കേഷൻ ഡയറക്ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top