29 March Friday

കീം 2020: സ്‌പോർട്‌സ്‌ ക്വോട്ട അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020


തിരുവനന്തപുരം
സംസ്ഥാനത്തെ എൻജിനിയറിങ്‌ കോളേജുകൾ, മെഡിക്കൽ കോളേജുകൾ, ആയുർവേദ കോളേജുകൾ, ഹോമിയോപതിക് കോളേജുകൾ, അഗ്രികൾച്ചറൽ കോളേജുകൾ എന്നിവയിൽ കായികതാരങ്ങൾക്ക്‌ സംവരണം ചെയ്‌ത  സീറ്റുകളിലേക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. 2020ലെ പ്രൊഫഷണൽ ഡിഗ്രി കോഴ്സ് പ്രോസ്പെക്ടസ് പ്രകാരം പ്രവേശനപരീക്ഷാ കമീഷണർ പുറപ്പെടുവിച്ച പ്രോസ്പെക്ടസിലെ 5.2.16 (പേജ് 10) ആൻഡ്‌ അനക്സർ XVIII (ii) (പേജ് 93, 94, 95) പ്രകാരം യോഗ്യതയുള്ള കായികതാരങ്ങൾ കമീഷണർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ സ്പോർട്സ് കൗൺസിലിൽ അപേക്ഷ സമർപ്പിക്കണം.

2018 ഏപ്രിൽ ഒന്നുമുതൽ 2020 മാർച്ച് 31 വരെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ  കായികയിനങ്ങളിൽ ജില്ലയെ പ്രതിനിധാനംചെയ്‌ത്‌ സംസ്ഥാന ജൂനിയർ യൂത്ത് മത്സരങ്ങളിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കൽ, റവന്യു ജില്ലയെ പ്രതിനിധാനംചെയ്‌ത്‌ സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കൽ എന്നിവയാണ് കുറഞ്ഞ യോഗ്യതയായി കണക്കാക്കിയിട്ടുള്ളത്. ഇക്കാലയളവിൽ സ്പോർട്സ് രംഗത്തെ പ്രാവീണ്യം തെളിയിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.

അപേക്ഷകർ സ്പോർട്സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ അതത് കായികയി നങ്ങളുടെ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി സാക്ഷ്യപ്പെടുത്തണം. സ്കൂൾ ഗെയിംസ് സർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (സ്പോർട്സ്) സാക്ഷ്യപ്പെടുത്തണം. 2020 ഫെബ്രുവരി 10ലെ സർക്കാർ ഉത്തരവ് നമ്പർ 42/2020/കാ.യു.വ പ്രകാരമാകും മാർക്ക് നിശ്ചയിക്കുക.

ഇതുസംബന്ധിച്ച്  പ്രവേശനപരീക്ഷാ  കമീഷണർ പുറപ്പെടുവിച്ചിട്ടുള്ള പ്രോസ്പെക്ടസിൽ പ്രതിപാദിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും മിനിമം മാർക്കും ഉള്ളവരുടെ അപേക്ഷ മാത്രമേ സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി പരിഗണിക്കുകയുള്ളൂ.കമീഷണർക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയായ ഫെബ്രുവരി 29. അപൂർണമായതും നിശ്ചിത സമയപരിധിക്കു ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്പോർട്സ് ക്വോട്ടാ പ്രവേശനത്തിനായി പരിഗണിക്കുന്നതല്ല. അപേക്ഷകൾ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം-–-1. ഫോൺ: 0471  2330167, 2331546).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top