24 April Wednesday

കുസാറ്റ് പ്രവേശനപരീക്ഷ: അപേക്ഷ 28വരെ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 20, 2018


കൊച്ചി >  കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ അടുത്ത അധ്യയനവർഷത്തെ ബിടെക,്് പഞ്ചവത്സര എംഎസ്‌സി, എൽഎൽബി, പിജി, പിഎച്ച്ഡി ഉൾപ്പടെയുള്ള കോഴ്‌സുകളിലേക്കുള്ള  പൊതുപ്രവേശനപരീക്ഷ (ക്യാറ്റ്2018 )ക്ക് http://www.cusat.ac.in/ വെബ്‌സൈറ്റിലൂടെ ഫെബ്രുവരി 28വരെ ഓൺലൈനായി അപേക്ഷിക്കാം.  അപേക്ഷാഫീസ് ഓൺലൈനായി മാർച്ച് അഞ്ചുവരെ അടയ്ക്കാം.

പഞ്ചവത്സര എംഎസ്‌സി ഫോട്ടോണിക്‌സിനുപുറമെ ഈ വർഷം മുതൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളിൽ പഞ്ചവത്സര എംഎസ്‌സി കോഴ്‌സുകളും സർവകലാശാല ആരംഭിക്കും. പിജി കോഴ്‌സുകളിൽ എംഎസ്‌സി മൈക്രോബയോളജി, എംടെക് മറൈൻ ജീനോമിക്‌സും പുതിയ അധ്യയന വർഷം ആരംഭിക്കും. അപേക്ഷാഫീസ് ഉൾപ്പടെയുള്ള വിവരം http://www.cusat.ac.in/ വെബ്‌സൈറ്റുകളിലെ ഔദ്യോഗിക വിജ്ഞാപനത്തിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top