28 March Thursday

കുസാറ്റ് പ്രവേശനപരീക്ഷ ഏപ്രില്‍ 30നും മെയ് ഒന്നിനും; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 20, 2016

കൊച്ചി > അടുത്ത അധ്യയനവര്‍ഷത്തെ ബിടെക്, എല്‍എല്‍ബി, പിജി, പിഎച്ച്ഡി ഉള്‍പ്പെടെയുള്ള കോഴ്സുകളിലേക്കുള്ള കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ പൊതുപ്രവേശനപരീക്ഷ (ക്യാറ്റ്–2016)യ്ക്ക് ബുധനാഴ്ച പകല്‍ 12മുതല്‍ ഫെബ്രുവരി 15വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ ഏപ്രില്‍ 30, മെയ് ഒന്ന് തീയതികളില്‍.  വിജ്ഞാപനം www.cusat.nic.in  വെബ്സൈറ്റില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു. അപേക്ഷാഫീസ് ബാങ്ക് ചെലാന്‍ ഉപയോഗിച്ചോ നെറ്റ് ബാങ്കിങ് മുഖേനയോ ജനുവരി 22മുതല്‍ ഫെബ്രുവരി 22വരെ അടയ്ക്കാം.

എല്ലാ ബിടെക് പ്രോഗ്രാമുകള്‍ക്കും പഞ്ചവത്സര എംഎസ്സി ഫോട്ടോണിക്സ്, എംഎ ഹിന്ദി, പഞ്ചവത്സര ബിബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി, എംഎ അപ്ളൈഡ് എക്കണോമിക്സ്, എംഐപിപിഎച്ച്ഡി, ഇരട്ടബിരുദ പ്രോഗ്രാമുകളായ എല്‍എല്‍എം(ഐപിആര്‍) പിഎച്ച്ഡി എന്നിവക്കുള്ള ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ ഏപ്രില്‍ 30നാണ്.

എല്‍എല്‍എം, എംസിഎ, ത്രിവത്സര എല്‍എല്‍ബി, ബിടെക് ലാറ്ററല്‍ എന്‍ട്രി, എംഎസ്സി പ്രോഗ്രാമുകള്‍ക്കുള്ള ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ മെയ് ഒന്നിനാണ്. എംബിഎക്ക് സിമാറ്റ്/മാറ്റ്/ഐഐഎം ക്യാറ്റ് സ്കോറും എംടെകിന് ഗേറ്റ് സ്കോറുള്ള വരെയുമാണ് പരിഗണിക്കുക. എംഫില്‍, പിഎച്ച്ഡി, ഡിപ്ളോമ കോഴ്സുകളിലേക്കുള്ള ഡാറ്റ് (ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റ്) തീയതി പിന്നീട്. ഇതിനുള്ള അപേക്ഷ ഫെബ്രുവരി 22വരെ അതത് വകുപ്പുകളില്‍നിന്നും ലഭിക്കും.  അപേക്ഷാഫീസ് ഉള്‍പ്പടെയുള്ള വിവരം www.cusat.ac.in, www.cusat.nic.in വെബ്സൈറ്റുകളില്‍ ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇതു വിശദമായി വായിച്ചശേഷം മാത്രം ഓണ്‍ലൈനായി അപേക്ഷിക്കുക. 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top