19 April Friday

ഫാഷൻ ഡിസൈനിങ്‌ പ്രവേശനം: അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020


തിരുവനന്തപുരം
അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിലെ രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിങ്‌ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക്‌  അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്പക്ടസും www.sitttrkerala.ac.in ൽനിന്ന്‌ ഡൗൺലോഡ് ചെയ്യാം. അപേക്ഷ, സ്വയംസാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്ട്രേഷൻ ഫീസ് 25 രൂപ എന്നിവ സഹിതം സ്ഥാപനത്തിൽ 27ന് വൈകിട്ട് നാലിനുള്ളിൽ നൽകണം. നവംബർ 4ന് സെലക്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും; 11ന് ക്ലാസുകൾ ആരംഭിക്കും.

എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യത. ഉയർന്ന പ്രായപരിധിയില്ല. കോഴ്സിൽ പ്രധാനമായും വസ്ത്ര നിർമാണം, അലങ്കാരം, രൂപ കല്പന, വിപണനം എന്നീ മേഖലകളിൽ പരിശീലനം നൽകും. പരമ്പരാഗതവസ്ത്ര നിർമാണത്തോടൊപ്പം കംപ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിങ്ങിലും പ്രാവീണ്യം ലഭിക്കും. ആറ് ആഴ്ചത്തെ ഇൻഡസ്ട്രി ഇന്റേൺഷിപ്, വ്യക്തിത്വമികവ്‌, ഇംഗ്ലീഷ് ഭാഷാനൈപുണ്യം വർധിപ്പിക്കാനുള്ള കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം എന്നിവയും ഉണ്ട്. ഫോൺ: 9746407089, 9074141036.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top