25 April Thursday

ടാറ്റാ ഇൻസ്‌റ്റിറ്റ്യൂട്ടിൽ പിജി കോഴ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019


കോട്ടയം
ടാറ്റാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോഷ്യൽ സയൻസിൽ പിജി കോഴ്‌സുകൾ പഠിക്കാൻ അവസരം. എംഎ, എംഎസ്‌‌സി, എംപിഎച്ച്‌(മാസ്‌റ്റർ ഓഫ്‌ പബ്ലിക്‌ ഹെൽത്ത്‌), എംഎച്ച്‌എ(മാസ്‌റ്റർ ഇൻ ഹെൽത്ത്‌ അഡ്‌മിനിസ്‌ട്രേഷൻ), എംബിഎ‐എച്ച്‌ആർ(എംബിഎ ഇൻ ഹ്യൂമൻ റിസോഴ്‌സ്‌) എന്നീ കോഴ്‌സുകൾക്ക്‌ ഓൺലൈനായി നവംബർ 13 വരെ അപേക്ഷിക്കാം. നെറ്റ്‌(നാഷണൽ എലിജിബിലിറ്റി ടെസ്‌റ്റ്‌) ജനുവരി നാലിനാണ്‌.

ഡിഗ്രിയാണ്‌ അടിസ്ഥാനയോഗ്യത. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. മൾട്ടിപ്പിൾ ചോയ്‌സ്‌ രീതിയിലുള്ള 100 ചോദ്യങ്ങൾക്ക്‌ 100 മിനിറ്റ്‌ കൊണ്ട്‌ ഉത്തരമെഴുതണം. നെഗറ്റീവ്‌ മാർക്ക്‌ ഇല്ല. പൊതുവിജ്ഞാനം, ഇംഗ്ലീഷ്‌ പ്രാവീണ്യം, കണക്കും ലോജിക്കൽ റീസണിങ്ങും എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാണുള്ളത്‌. വിജയികൾക്ക്‌ ഇന്റർവ്യു, ഗ്രൂപ്പ്‌ ഡിസ്‌കഷൻ എന്നിവയുണ്ടാകും. ഹാൾടിക്കറ്റ്‌ ഡിസംബർ 18 മുതൽ ഡൗൺലോഡ്‌ ചെയ്യാം. മുംബൈ, തുൽജപൂർ, ഹൈദ്രാബാദ്‌, ചെന്നൈ, ഗുവാഹട്ടി എന്നിവിടങ്ങളിലാണ്‌ ടാറ്റാ ഇൻസ്‌റ്റിറ്റ്യൂട്ടിന്‌ ക്യാമ്പസുകളുള്ളത്‌. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ ഉൾപ്പെടെ 40 നഗരങ്ങൾ പരീക്ഷാകേന്ദ്രങ്ങളാണ്‌. ഫീസ്‌ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്‌ admissions.tiss.edu എന്ന സൈറ്റ്‌ കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top