29 March Friday

എംജി ബിരുദ കോഴ്സ്: സ്പെഷ്യല്‍ അലോട്ട്മെന്റ്: രജിസ്ട്രേഷന്‍ ഇന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 19, 2016

കോട്ടയം > എംജി സര്‍വകലാശാലയുടെ ഏകജാലകം വഴി ബിരുദ പ്രവേശനത്തിനുള്ള നാലാം അലോട്ട്മെന്റിന് ശേഷം സ്പെഷ്യല്‍ അലോട്ട്മെന്റ് നടത്തും. ഇതിനായി 19 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ പുതുതായി ഓപ്ഷന്‍ നല്‍കാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം.  

അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ് മൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ നിലവിലുള്ള ആപ്ളിക്കേഷന്‍ നമ്പരും പാസ്വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ് സൈറ്റില്‍ അക്കൌണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ളിക്കേഷന്‍ നമ്പരും പഴയ പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ പുതുതായി നല്‍കാം.  ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.  സ്പെഷ്യല്‍ അലോട്ട്മെന്റ് ലിസ്റ്റ് ജൂലൈ 23ന് പ്രസിദ്ധീകരിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top