25 April Thursday

ജെഇഇ മെയിൻ: 
അപേക്ഷ 25 വരെ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 19, 2022


തിരുവനന്തപുരം
ജെഇഇ മെയിന്‌  2022 (ഒന്നാം സെഷൻ)  ഇതുവരെ അപേക്ഷിക്കാത്തവർക്ക്‌  ഒരവസരംകൂടി.ആപ്ലിക്കേഷൻ വിന്റോ വീണ്ടും തുറന്നു. 25ന്‌ രാത്രി ഒമ്പതുവരെ  jeemain. nta.nic.inഎന്ന വെബ്സെെറ്റിൽ അപേക്ഷിക്കാൻ അവസരമുണ്ട്‌. അപേക്ഷാ ഫീസ്‌ അന്ന്‌ രാത്രി 11. 50 വരെ ഒടുക്കാനും സൗകര്യമുണ്ട്‌. പ്ലസ്‌ ടു (10 + 2)  യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം.

മലയാളം ഉൾപ്പെടെ  13 ഭാഷയിലാണ്‌ ( ഇംഗ്ലീഷ്‌, ഹിന്ദി ഉൾപ്പെടെ) പരീക്ഷ.  ജൂൺ 20 മുതൽ 29 വരെയാണ്‌ ആദ്യ സെഷൻ, ജൂലൈ 21  മുതൽ 30 വരെയാണ്‌ രണ്ടാം സെഷൻ. രണ്ടു സെഷനിൽ  ഏതെങ്കിലും ഒന്നോ രണ്ടുമോ എഴുതാം. കൂടുതൽ മാർക്കുള്ളവ പരിഗണിക്കും.
ജെഇഇ മെയിൻ റാങ്ക്‌ ലിസ്‌റ്റിലെ ആദ്യ 2. 5 ലക്ഷം പേർക്ക്‌ ജെഇഇ  അഡ്വാൻസ്‌ഡ്‌ പരീക്ഷ എഴുതാനാകും. വിവരങ്ങൾക്ക്‌  www.nta.ac. in, https://jeemain. nta.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top