29 March Friday

കോഴ്‌സ് ഇന്‍ ചാര്‍ജ്‌ ഒഴിവ് അപേക്ഷ 10 വരെ

വെബ് ഡെസ്‌ക്‌Updated: Saturday Feb 19, 2022


കൊച്ചി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കെഎം സ്‌കൂൾ ഓഫ് മറൈൻ എൻജിനിയറിങ്ങിൽ ഒഴിവുള്ള കോഴ്‌സ് -ഇൻ- ചാർജ്‌ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ചുരുങ്ങിയത് രണ്ടു വർഷം ചീഫ് എൻജിനിയർ സ്ഥാനമുൾപ്പെടെ പതിനഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ബിടെക് ഇൻ മറൈൻ/ മെക്കാനിക്കൽ എൻജിനിയറിങ്/ നേവൽ ആർക്കിടെക്ചർ/കൂടാതെ എക്‌സ്ട്രാ ഫസ്റ്റ്ക്ലാസ് സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി (എംഒടി) യോഗ്യതയുമുള്ളവർക്കും അല്ലെങ്കിൽ മറൈൻ എൻജിനിയറിങ് റീഡറായി അഞ്ചു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം.

മറൈൻ എൻജിനിയറിങ്ങിൽ എംടെക്/പിഎച്ച്ഡി അഭികാമ്യം. പ്രതിമാസ ശമ്പളം: 1,21,000 രൂപ-. താൽപ്പര്യമുള്ളവർ മാർച്ച് മൂന്നിന് മുമ്പായി www.cusat.ac.in അല്ലെങ്കിൽ http//faculty.cusat.ac.in എന്ന വെബ്‌സൈറ്റ് മുഖേന  ഓൺലൈനായി അപേക്ഷിക്കണം. ജനറൽ വിഭാഗത്തിന് 735-രൂപയും എസ്‌സി/എസ്ടി വിഭാഗത്തിന് 145 രൂപയുമാണ് അപേക്ഷാഫീസ്.

ഒപ്പു വച്ച അപ്‌ലോഡ് ചെയ്ത അപേക്ഷയും യോഗ്യത, പ്രായം, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെയും പകർപ്പുകൾ, ഫീസ് രസീത് സഹിതം  രജിസ്ട്രാർ, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ്‌ ടെക്‌നോളജി, കൊച്ചി- 682 022 എന്ന വിലാസത്തിൽ മാർച്ച് 10നകം ലഭിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top