09 May Thursday

എംജി സര്‍വ്വകലാശാലയില്‍ സമഗ്ര സിലബസ് പരിഷ്കരണം ഉടന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2016

കോട്ടയം > മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ എല്ലാ പ്രോഗ്രാമുകള്‍ക്കും 2016–17 അധ്യയന വര്‍ഷത്തില്‍ പരിഷ്കരിച്ച സിലബസ് നിലവില്‍ വരുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അറിയിച്ചു. പരിഷ്കരണ നടപടികളുടെ ഭാഗമായി ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെയും വിദഗ്ധസമിതികളുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

378 പ്രോഗ്രാമുകളാണ് സര്‍വ്വകലാശാല നടത്തുന്നത്. ബിഎഡ്, എംഎഡ്, ബിടെക്, എംടെക് പ്രോഗ്രാമുകള്‍ക്ക് പുതിയ സിലബസ് നിലവില്‍വന്നു. എല്ലാ വിഷയങ്ങളുടെയും സിലബസ് പരിഷ്കരണം ഒന്നായി നടത്തുന്ന ബൃഹദ് അക്കാദമിക ഭരണ നിര്‍വഹണ ചുമതല ഏറ്റെടുത്തിരിക്കുന്ന അധ്യാപകരെയും സര്‍വകലാശാല ഉദ്യോഗസ്ഥരെയും വൈസ് ചാന്‍സലര്‍ അനുമോദിച്ചു.

സിലബസുകളുടെ കരട് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അധ്യാപകരുടെയും വിദ്യാഭ്യാസ വിചക്ഷണന്മാരുടെയും വിദ്യാര്‍ഥികളുടെയും അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത ശേഷം മാത്രമേ സിലബസിന്റെ അംഗീകാരത്തിനുള്ള നടപടികള്‍ ആരംഭിക്കുകയുള്ളൂവെന്ന് ഡോ. ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു. പ്രസക്തമല്ലാത്ത സിലബസുകളാണ് പഠിപ്പിക്കുന്നതെന്ന പരാതി ഉയര്‍ന്നിരുന്നു. എംജിയില്‍ ഏഴ് വര്‍ഷം മുന്‍പാണ് സിലബസ് പരിഷ്കരണം നടത്തിയിരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top