18 April Thursday

പൈതൃക പഠനകേന്ദ്രത്തില്‍ പിജി ഡിപ്ളോമ: 21 വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 18, 2017

തിരുവനന്തപുരം > തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയത്തില്‍ കേരള സാംസ്കാരികവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന പൈതൃക പഠനകേന്ദ്രത്തില്‍ ആര്‍ക്കിയോളജി, ആര്‍കൈവല്‍ സ്റ്റഡീസ്, മ്യൂസിയോളജി, കണ്‍സര്‍വേഷന്‍ എന്നീ വിഷയങ്ങളില്‍ ഒരുവര്‍ഷത്തെ പിജി ഡിപ്ളോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  40 ശതമാനം മാര്‍ക്കില്‍ കുറയാത്ത അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത (എസ്സി- എസ്ടി വിഭാഗക്കാര്‍ക്ക് 35 ശതമാനം മാര്‍ക്ക്) കെമിസ്ട്രി ഒരു വിഷയമായുള്ള സയന്‍സ് ബിരുദമാണ് കണ്‍സര്‍വേഷന്‍ കോഴ്സ് പ്രവേശനത്തിനുള്ള അടിസ്ഥാനയോഗ്യത. 

അപേക്ഷാഫോറം 100 രൂപയ്ക്ക് പഠനകേന്ദ്രം ഓഫീസില്‍ ലഭിക്കും. അപേക്ഷാഫോറം തപാലില്‍ ലഭിക്കുന്നതിന് രജിസ്ട്രാര്‍, സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് എന്ന പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തൃപ്പൂണിത്തുറ ശാഖയില്‍ മാറാവുന്ന 100 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും സ്വന്തം വിലാസം എഴുതി അഞ്ചു രൂപ സ്റ്റാമ്പ് പതിച്ച കവറും സഹിതം രജിസ്ട്രാര്‍, പൈതൃക പഠനകേന്ദ്രം എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാനതീയതി 21. ഫോണ്‍ 0484- 2776374, 2779102.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top