19 April Friday

എംജി ബിരുദ ഏകജാലക പ്രവേശനം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Thursday May 18, 2017

എം ജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാംവര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍  പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വ്യാഴാഴ്ച ആരംഭിക്കും. 29 വരെ രജിസ്ട്രേഷനുണ്ടാകും സര്‍വകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെറിറ്റ് സീറ്റുകളിലേക്കും എസ്സി/എസ്ടി/എസ്ഇബിസി/ഇബിഎഫ്സി സംവരണ സീറ്റുകളിലേക്കുമുള്ള അലോട്ട്മെന്റ് നടത്തും.

 മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോര്‍ട്സ്, കള്‍ച്ചറല്‍ ക്വോട്ട, വികലാംഗ വിഭാഗത്തിന് സംവരണ ചെയ്ത സീറ്റുകള്‍ എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ തന്നെ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.  ലക്ഷദ്വീപില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോളേജിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.  ലക്ഷദ്വീപ് നിവാസികളായ അപേക്ഷകര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ തന്നെ നേരിട്ട് അപേക്ഷിക്കണം. 

ഓരോ കോളേജുകളിലെയും അക്കാദമിക് പ്രോഗ്രാം സര്‍വ്വകലാശാല വെബ്സൈറ്റില്‍ ലഭിക്കും. പ്രോസ്പെക്റ്റസിന്റെ സംക്ഷിപ്ത രൂപം മലയാളത്തിലും നല്‍കിയിട്ടുണ്ട്.  ഓണ്‍ലൈന്‍ രജിസ്ട്രേഷനുവേണ്ടി സര്‍വ്വകലാശാലാ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍, അക്ഷയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവിടങ്ങളില്‍ ഏകജാലക ഹെല്‍പ് ഡെസ്കുകള്‍ ഏര്‍പ്പെടുത്തി.  അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് തിരുവല്ല, പത്തനംതിട്ട, അടിമാലി, കട്ടപ്പന, നോര്‍ത്ത് പറവൂര്‍, വൈക്കം, ഇടപ്പള്ളി സ്റ്റാസ് കാമ്പസ് എന്നീ സ്ഥലങ്ങളിലുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററുകളെ സമീപിക്കാം.  രജിസ്ട്രേഷന്‍ ഫീസ്, എസ്സി/എസ്ടി വിഭാഗത്തിന് 300 രൂപയും മറ്റുള്ളവര്‍ക്ക് 600 രൂപയുമാണ്.  ഓണ്‍ലൈന്‍ രജിസ്ട്രേഷനായി ംംം.രമു.ാഴൌ.മര.ശി  വെബ്സൈറ്റ് സന്ദര്‍ശിക്കുക.  ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 0481 6555564, 2733379, 2733581
 സ്പോര്‍ട്സ്/കള്‍ച്ചറല്‍/വികലാംഗ സംവരണ സീറ്റുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷകര്‍ക്ക്  22 വരെ കേളേജുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top