കാലടി > സംസ്കൃത സര്‍വകലാശാല മുഖ്യകേന്ദ്രത്തിലും എട്ടു പ്രാദേശിക കേന്ദ്രങ്ങളിലും വിവിധ വിഷയങ്ങളില്‍ താല്‍ക്കാലിക (ഗസ്റ്റ്/കോണ്‍ട്രാക്ട്) അധ്യാപകരെ നിയമിക്കാന്‍ പാനല്‍ തയ്യാറാക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യുജിസി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ളവര്‍ക്കാണ് അവസരം.
യുജിസി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മാത്രം 63 വയസ്സ് കവിയാത്ത കോളേജ്/സര്‍വകലാശാല സര്‍വീസില്‍നിന്നു വിരമിച്ചവരെയും പരിഗണിക്കും. സംഗീതം, നൃത്തം, പെയിന്റിങ് എന്നീ വകുപ്പുകളില്‍ യുജിസി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദധാരികളെയും പരിഗണിക്കും. വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന്റെ തീയതി, സമയം, വിഷയം എന്നിവ ചുവടെ.
23നു 10.30ന് മലയാളം, 2ന് സംസ്കൃതം വ്യാകരണം, 25നു 10.30ന് സംസ്കൃതം സാഹിത്യം, 2ന് ഹിസ്റ്ററി, 26നു 10.30ന് ഇംഗ്ളീഷ്, 12 മണിക്ക് സോഷ്യോളജി, 2.30ന് ജ്യോഗ്രഫി, 27നു 10.30ന് ഹിന്ദി, 1.30ന് ഉറുദു ആന്‍ഡ് അറബിക്, 2.30ന് സോഷ്യല്‍ വര്‍ക്ക്. 28നു 10.30ന് ഫിലോസഫി, 12ന് സൈക്കോളജി, 2.30ന് സംസ്കൃതം വേദാന്തം, 30നു 10.30ന് ഡാന്‍സ് (മ്യൂസിക്, ഫ്ളൂട്ട്, വയലിന്‍, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം), 12ന് മ്യൂസിക് (വോക്കല്‍, വയലിന്‍, മൃദംഗം), 1.30ന് പെയിന്റിങ് (പെയിന്റിങ്, മ്യൂറല്‍ പെയിന്റിങ്, ഹിസ്റ്ററി ഓഫ് ആര്‍ട്ട്), 2.30ന് സംസ്കൃതം ജനറല്‍, 31നു 10.30ന് കമ്പാരറ്റീവ് ലിറ്ററേച്ചര്‍, 12ന് ഫിസിക്കല്‍ എഡ്യൂക്കേഷന്‍, 2.30ന് സംസ്കൃതം ന്യായം.
യോഗ്യരായവര്‍ ബയോഡാറ്റ, യോഗ്യത, നോണ്‍ ക്രിമിലെയര്‍ (ബാധകമായവര്‍) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം വൈസ് ചാന്‍സലറുടെ ഓഫീസില്‍ മേല്‍പ്പറഞ്ഞ സമയക്രമമനുസരിച്ച് ഇന്റര്‍വ്യൂവിനായി ഹാജരാകണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ www.ssus.ac.in ലഭ്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..