25 April Thursday

കലിക്കറ്റ് സർവകലാശാല ബിരുദ, പിജി പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 18, 2018


തേഞ്ഞിപ്പലം > കലിക്കറ്റ് സർവകലാശാലയിൽ പ്രവേശന പരീക്ഷ വഴി അഡ്മിഷൻ നടത്തുന്ന ഡിഗ്രി, പിജി കോഴ്‌സുകൾക്ക് ഓൺലൈൻ www.cuonline.ac.in അപേക്ഷ ക്ഷണിച്ചു. യോഗ്യതാ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 
പഠനവകുപ്പുകളിലെ പിജി കോഴ്‌സുകൾ:

എംഎസ്‌സി (കംപ്യൂട്ടർ സയൻസ്, അപ്ലൈഡ് സൈക്കോളജി, റേഡിയേഷൻ ഫിസിക്‌സ്, എൻവയേൺമെന്റൽ സയൻസ്, അപ്ലൈഡ് സുവോളജി, അപ്ലൈഡ് കെമിസ്ട്രി,  അപ്ലൈഡ് പ്ലാന്റ് സയൻസ്, അപ്ലൈഡ് ജിയോളജി, മാത്തമാറ്റിക്‌സ്, മൈക്രോബയോളജി, ഫിസിക്‌സ്, ഹ്യൂമൺ ഫിസിയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോകെമിസ്ട്രി), എംഎ (ഇംഗ്ലീഷ്, അറബിക്, മലയാളം, സംസ്‌കൃതം, ഹിന്ദി ലാംഗേജ് ആൻഡ് ലിറ്ററേച്ചർ, ഫങ്ഷണൽ ഹിന്ദി ആൻഡ് ട്രാൻസലേഷൻ, റഷ്യൻ ആൻഡ് കമ്പാരറ്റീവ് ലിറ്ററേച്ചർ, ഇക്കണോമിക്‌സ്, ഫിനാൻഷ്യൽ ഇക്കണോമിക്‌സ്, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, വിമൺസ് സ്റ്റഡീസ്, മ്യൂസിക്, ഫോക്‌ലോർ, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ), എംകോം, മാസ്റ്റർ ഓഫ് തിയേറ്റർ ആർട്‌സ് (എംടിഎ), മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ (എംപിഎഡ്), മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്. 


സർവകലാശാലയുടെ സ്വാശ്രയ സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവയിലെ പിജി കോഴ്‌സുകൾ:
എംഎസ്ഡബ്ല്യൂ, എംഎസ്‌സി (അപ്ലൈഡ് സൈക്കോളജി, ജനറൽ ബയോടെക്‌നോളജി, ഹെൽത്ത് ആൻഡ് യോഗാ തെറാപ്പി, ക്ലിനിക്കൽ സൈക്കോളജി, ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി, സൈക്കോളജി, കംപ്യൂട്ടർ സയൻസ്), എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എംപിഎഡ്, എംസിഎ.  ഡിഗ്രി കോഴ്‌സുകൾ:

ബാച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്, ബിപിഎഡ് ഇന്റഗ്രേറ്റഡ്, ബിപിഎഡ് (രണ്ട് വർഷം), ബികോം ഓണേഴ്‌സ്.
പഠനവകുപ്പുകൾക്ക് പുറമെ സർവകലാശാലാ പരിധിക്ക് പുറത്തെ പ്രധാന കേന്ദ്രങ്ങളിലും പ്രവേശന പരീക്ഷ നടത്തും. യോഗ്യതാ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും പ്രവേശന പരീക്ഷയിൽ പങ്കെടുക്കാം. എന്നാൽ യോഗ്യതാ പരീക്ഷയിലെ മാർക്ക്/ഗ്രേഡ് കൂടി പ്രവേശനത്തിന് പരിഗണിക്കപ്പെടുന്ന കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നവർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലേക്കായി നിർദേശിക്കുന്ന തീയതികളിൽ യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റ്/ഗ്രേഡ് കാർഡ് ഹാജരാക്കണം.

28 വരെ ഫീസ് അടച്ച്, 30 വരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.  മെയ് ഏഴ് മുതൽ 26 വരെയാണ് പഠനവകുപ്പുകളിലേക്കുള്ള പ്രവേശന പരീക്ഷ നടത്തുക. എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ കോഴ്‌സിന് മൂന്ന് മണിക്കൂറും, മറ്റ് കോഴ്‌സുകൾക്ക് രണ്ട് മണിക്കൂറും ആണ് പരീക്ഷാ സമയം.  ഒബ്ജക്ടീവ്, ഡിസ്‌ക്രിപ്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ഉണ്ടാവും. മാർക്ക് ലിസ്റ്റ്/റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. പഠനവകുപ്പുകളിൽ ജൂൺ 18ന് ക്ലാസ് ആരംഭിക്കും. തുടർന്ന് 60 ദിവസത്തിനകം പ്രവേശന നടപടി അവസാനിപ്പിക്കും.

അപേക്ഷാ ഫീ: ജനറൽ 350 രൂപ, എസ്‌സി/എസ്ടി 150 രൂപ. ഒറ്റത്തവണ അപേക്ഷാ ഫീസ് അടയ്ക്കുന്നവർക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ പത്ത് ഓപ്ഷനുകളിലായി ആറ് കോഴ്‌സുകൾ വരെ രജിസ്റ്റർ ചെയ്യാം. ഫോൺ: 0494 2407016, 2407017. വെബ്‌സൈറ്റിലെ നിർദേശങ്ങൾ വ്യക്തമായി വായിച്ചുമനസ്സിലാക്കിയശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top