തിരുവനന്തപുരം > കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ പഞ്ചവത്സര/ ത്രിവത്സര എല്‍എല്‍ബി കോഴ്സുകളുടെ സെമസ്റ്ററുകളില്‍ ഒഴിവുവരാവുന്ന സീറ്റുകളിലേക്ക്, നിലവിലുള്ള പാഠ്യപദ്ധതിയില്‍ ഇടയ്ക്ക് പഠനം നിര്‍ത്തിയവര്‍ക്ക് പുനഃപ്രവേശനം ലഭിക്കുന്നതിന് മെയ് പത്തുവരെ അപേക്ഷിക്കാം. അപേക്ഷാഫോറവും വിശദവിവരങ്ങളും കോളേജ് ലൈബ്രറിയില്‍നിന്ന് ലഭിക്കും. പുനഃപ്രവേശനത്തിന് ശുപാര്‍ശ ചെയ്യപ്പെടുന്നവര്‍ യൂണിവേഴ്സിറ്റി ഉത്തരവ് കരസ്ഥമാക്കിയശേഷം ജൂണ്‍ ഒന്നിനുമുമ്പ് കോളേജില്‍ പ്രവേശനം നേടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..