26 April Friday

കലിക്കറ്റ് സർവകലാശാല എംബിഎ പ്രവേശനം: അപേക്ഷ 31വരെ

വെബ് ഡെസ്‌ക്‌Updated: Sunday Mar 18, 2018

കലിക്കറ്റ് സർവകലാശാല കോമേഴ്‌‌‌‌സ് ആൻഡ് മാനേജ്‌‌‌മെന്റ് സ്റ്റഡീസിലും സർവകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂർതൃശൂർ, ജോൺ മത്തായി സെന്റർതൃശൂർ, പാലക്കാട് എന്നീ സെന്ററുകളിലും അഫിലിയേറ്റഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും എംബിഎ പ്രവേശനത്തിന്് കാറ്റ്/സിമാറ്റ്/കെമാറ്റ് പരീക്ഷകൾ പാസായവർക്ക് 31 വരെ സർവകലാശാലാ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

അപേക്ഷാഫീസ് ജനറൽ വിഭാഗത്തിന് 500 രൂപ,  എസ്‌സി/എസ്ടി വിഭാഗങ്ങൾക്ക്് 167 രൂപ ചലാനും സഹിതം അപേക്ഷിക്കണം. കാറ്റ്/സിമാറ്റ്/കെമാറ്റ് പരീക്ഷയ്ക്ക് 15 ശതമാനം, 10 ശതമാനം, 7.5 ശതമാനം സ്‌കോർ (യഥാക്രമം ജനറൽ വിഭാഗം, മറ്റ് പിന്നോക്ക വിഭാഗം, എസ്‌സി/എസ്ടി) നേടണം. അപേക്ഷയുടെ പ്രിന്റ്ൗട്ട്, ചലാൻ രശീതി (എസ്‌സി/എസ്ടി വിഭാഗങ്ങൾ കമ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പും ഹാജരാക്കണം.) എന്നിവ സഹിതം 31ന് വൈകിട്ട് അഞ്ചിന് മുമ്പായി ഹെഡ് ഓഫ് ദ ഡിപ്പാർട്‌മെന്റ്, കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ്, കലിക്കറ്റ് സർവകലാശാല പിഒ 673 635 എന്ന വിലാസത്തിൽ സമർപ്പിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top