19 April Friday

മെഡിക്കൽ, അനുബന്ധ കോഴ്‌സ്‌ ഒഴിവുള്ള സീറ്റുകൾ നികത്തി; നാളെ അഞ്ചിനകം പ്രവേശനം നേടണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019


തിരുവനന്തപുരം
സംസ്ഥാനത്തെ എം ബി ബി എസ്, ബിഡിഎസ് ഒഴികെയുള്ള മെഡിക്കൽ,  അനുബന്ധ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന്‌ ലഭിച്ച ഓപ്‌ഷനുകളുടെ അടിസ്ഥാനത്തിൽ  ഓൺലൈൻ അലോട്ടുമെന്റ്‌ നടത്തി. ഈ ഘട്ടത്തിൽ ആയൂർവേദ (ബിഎഎംഎസ്‌), ഹോമിയോപ്പതി (ബിഎച്ച്‌എംഎസ്‌) സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ കോഴ്സുകളിലും ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അലോട്ട്മെന്റ് നടത്തിയിട്ടുണ്ട്.

അലോട്ട്മെന്റ് ലഭിച്ചവർ  www.cee.kerala.gov.in  വെബ്സൈറ്റിലെ ഹോംപേജിൽ നിന്ന്  പ്രിന്റൗട്ട്‌ എടുത്ത്‌ അതിൽ രേഖപ്പെടുത്തിയ ഫീസ്‌ ബുധനാഴ്‌ച വൈകിട്ട്‌ നാലിനകം   ഹെഡ് പോസ്റ്റോഫീസ് മുഖാന്തിരമോ ഓൺലൈൻ പേയ്മെന്റ് മുഖേനയോ അടച്ചശേഷം വൈകിട്ട്‌ അഞ്ചിനകം അതത് കോളേജുകളിൽ പ്രവേശനം നേടണം.. 
പുതുതായി അലോട്ട്മെന്റ് ലഭിക്കുന്ന എസ്‌സി/എസ്ടി/ഒ ഇ സി / രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളികളുടെ മക്കൾ എന്നീ വിഭാഗങ്ങളിലുള്ളവരും ഫീസ് ആനുകൂല്യത്തിന് അർഹരായ മറ്റ്‌ വിദ്യാർഥികളും ടോക്കൺ ഡെപ്പോസിറ്റ് അടയ്ക്കേണ്ടതില്ല. അവർ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ അഡ്മിഷൻ നേടണം.

മുൻ അലോട്ട്മെന്റുകളിലൂടെ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ കോഴ്സുകളിൽ അഡ്മിഷൻ ലഭിച്ചവർക്ക് അവരുടെ ഓപ്ഷൻ പ്രകാരം മോപ്-അപ് കൗൺസിലിംഗ് വഴി പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ നേരത്തെ ലഭിച്ച അലോട്ട്മെന്റ് റദ്ദാകും. വിശദവിവരങ്ങൾ www.cee.kerala.gov.in, www.cee-kerala.org വെബ്‌സൈറ്റുകളിൽ ലഭിക്കും. സഹായത്തിന്‌ ഫോൺ: 0471-2339101, 2339102, 2339103, 2339104, 2332123


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top