27 April Saturday

എം ജി ബിരുദ കോഴ്സ് അവസാന അലോട്ട്മെന്റ്: ഓപ്ഷന്‍ നാളെ വരെ

വെബ് ഡെസ്‌ക്‌Updated: Thursday Aug 17, 2017

എംജി സര്‍വകലാശാലയുടെ ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിന് മുന്‍ അലോട്ട്മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ അപേക്ഷകര്‍ക്കും അവസാന അലോട്ട്മെന്റിന് വെള്ളിയാഴ്ച വരെ ഓപ്ഷന്‍ രജിസ്ട്രേഷന്‍ നല്‍കാം. അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ് മൂലം അലോട്ട്മെന്റിനു പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദായവര്‍ക്കും പ്രത്യേകം ഫീസ് അടക്കാതെ നിലവിലുള്ള ആപ്ളിക്കേഷന്‍ നമ്പരും പാസ്വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്സൈറ്റില്‍ അക്കൌണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ളിക്കേഷന്‍ നമ്പരും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ പുതുതായി നല്‍കാം.   

വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ംംം.രമു.ാഴൌ.മര.ശി സന്ദര്‍ശിക്കണം.

സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്  കോളേജുകളില്‍ സ്പോട്ട് അലോട്ട്മെന്റ് അനുവദിക്കില്ല. ആയതിനാല്‍ യൂജി പ്രോഗ്രാമുകളിലെ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും ഫൈനല്‍ അലോട്ട്മെന്റിലൂടെ ഓപ്ഷന്‍ നല്‍കണം. മാനേജ്മെന്റ് കമ്യൂണിറ്റി ക്വോട്ടകളിലെ പ്രവേശന നടപടികളും 29 നകം പൂര്‍ത്തീകരിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top