18 April Thursday

ത്രിവത്സര എല്‍എല്‍ബി: പ്രവേശനപരീക്ഷ ആഗസ്ത് 6ന്

വെബ് ഡെസ്‌ക്‌Updated: Monday Jul 17, 2017

തിരുവനന്തപുരം > സംസ്ഥാനത്തെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലെയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും  ത്രിവത്സര എല്‍എല്‍ബി കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

അപേക്ഷകന്‍ 45 ശതമാനം മാര്‍ക്ക് നേടി ബിരുദം പാസായിരിക്കണം. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന (എസ്ഇബിസി) വിഭാഗങ്ങള്‍ക്ക് 42 ശതമാനം മാര്‍ക്കും  പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തിന് 40 ശതമാനം മാര്‍ക്കും മതിയാകും. ഉയര്‍ന്ന പ്രായപരിധി സുപ്രീംകോടതിയുടെ വിധിക്ക് വിധേയമായിരിക്കും.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ ആഗസ്ത് ആറിന് പരീക്ഷ നടത്തും. 16 മുതല്‍ 24ന് വൈകിട്ട് അഞ്ചുവരെ പ്രവേശന പരീക്ഷാകമീഷണറുടെ www. cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

അപേക്ഷാഫീസ് ജനറല്‍/ എസ്ഇബിസി വിഭാഗത്തിന് 600 രൂപയും പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തിന് 300 രൂപയുമാണ്. അപേക്ഷാഫീസ് ഓണ്‍ലൈന്‍ പേമെന്റ് വഴിയോ ഓണ്‍ലൈന്‍ അപേക്ഷ സര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ഇ-ചെലാന്‍ മുഖേനയോ ഒടുക്കാവുന്നതാണ്.

പ്രവേശനപരീക്ഷയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന പ്രോസ്പെക്ടസും വിജ്ഞാപനവും www.cee-kerala.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top