24 April Wednesday

പ്രൊഫഷണല്‍ കോഴ്സ് മൂന്നാം അലോട്ട്മെന്റിന് ഓപ്ഷന്‍ 19വരെ

വെബ് ഡെസ്‌ക്‌Updated: Sunday Jul 17, 2016

തിരുവനന്തപുരം >  പ്രൊഫഷണല്‍ ബിരുദ കോഴ്സുകളിലേക്കുള്ള മൂന്നാം അലോട്ട്മെന്റിന് പരിഗണിക്കാന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ ജൂലൈ 19ന് പകല്‍ മൂന്നുമണിവരെ നല്‍കാം.

ഈ ഘട്ടത്തില്‍ എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി കോഴ്സുകളിലേക്കു മാത്രമായിരിക്കും അലോട്ട്മെന്റ്. മൂന്നാം അലോട്ട്മെന്റ് 20ന് പ്രസിദ്ധീകരിക്കും.

ഈ കോഴ്സുകളില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ മൂന്നാം അലോട്ട്മെന്റിലേക്ക് പരിഗണിക്കാന്‍ ആഗഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും www.cee.kerala.gov.in വെബ്സൈറ്റില്‍ അവരുടെ ഹോം പേജില്‍ ലഭ്യമാക്കിയിട്ടുള്ള ഇീിളശൃാ ബട്ടണ്‍ ക്ളിക്ക് ചെയ്ത് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷനെതുടര്‍ന്ന് ഓപ്ഷന്‍ പുന:ക്രമീകരണം/റദ്ദാക്കല്‍, പുതുതായി ഉള്‍പ്പെടുത്തിയ കോളേജ്/കോഴ്സ് എന്നിവയിലേക്ക് ഓപ്ഷന്‍ നല്‍കാനുള്ള സൌകര്യം എന്നിവ 19ന് പകല്‍ മൂന്നുവരെ ലഭ്യമാണ്.

മൂന്നാം അലോട്ട്മെന്റ് പ്രാരം അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയ ഫീസ്/ബാക്കി തുക അടച്ച് ജൂലൈ 25നകം പ്രവേശനം നേടണം.

സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍ കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളില്‍ പ്രവേശനം നേടിയിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം റദ്ദ് ചെയ്ത് കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയില്‍നിന്ന് പിന്‍വാങ്ങുന്നതിന് 19ന് പകല്‍ ഒന്നുവരെ മാത്രമാണ് സമയം അനുവദിച്ചിട്ടുള്ളത്. കൂടുതല്‍ വിവരം  cee-kerala.org വെബ്സൈറ്റില്‍.  ഹെല്‍പ്ലൈന്‍: 0471 2339101, 2339102, 2339103.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top