19 April Friday

ഐഐഐസി കോഴ്-സു-കൾക്ക്- അപേ-ക്ഷ ജൂലൈ 6 വരെ

ഡോ. ടി പി സേതുമാധവൻUpdated: Monday Jun 17, 2019

സംസ്ഥാന ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൊല്ലം ചവറയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്- ഓഫ്- ഇൻഫ്രാസ്-ട്രക്-ചർ ആൻഡ് കൺസ്-ട്രക്ഷനിൽ (ഐഐഐസി) മികച്ച തൊഴിൽ അധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകൾക്ക് ജൂലൈ 6 വരെ ഓൺലൈനായി അപേക്ഷിക്കാം(www.iiic.ac.in).
കേരള ഗവൺമെന്റിന്റെ കീഴിലുള്ള കേരള അക്കാദമി ഫോർ സ്-ക്കിൽസ്- എക്-സലൻസും (കെഎഎസ്‌ഇ), യുഎൽസിസിഎസ്സും ചേർന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്- ഓഫ്- ഇൻഫ്രാസ്-ട്രക്-ചർ ആൻഡ് കൺസ്-ട്രക്ഷൻ നടത്തുന്നത്-.   10‐ാം ക്ലാസ്‌ വരെ പഠിച്ചവർക്കുള്ള ടെക്-നീഷ്യൻ കോഴ്-സുകൾ, പ്ലസ്‌ടു/ഡിപ്ലോമ, ഐടിഐ കോഴ്-സ്- കഴിഞ്ഞവർക്കുള്ള സൂപ്പർവൈസറി കോഴ്-സുകൾ, ഡിഗ്രി/ബിടെക്‌ കഴിഞ്ഞവർക്കുള്ള മാനേജീരിയൽ കോഴ്-സുകൾ എന്നിവയുണ്ട്-.

എല്ലാ എൻജിനിയറിങ‌്- കോഴ്-സ്- പൂർത്തിയാക്കിയവർക്കും ചെയ്യാവുന്ന ആറുമാസത്തെ ഗ്രാഡുവേറ്റ്ഷിപ്പ്- പ്രോഗ്രാം മികച്ച തൊഴിൽ ഉറപ്പു വരുത്തും. കൺസ്-ട്രക്‌ഷൻ മാനേജ്-മെന്റ്-, അർബൻ പ്ലാനിങ‌്- ഡിസൈൻ & ആർക്കിടെക്-ചർ എന്നിവയിൽ ഒരു വർഷത്തെ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാം, പ്ലംബിങ‌്-, പെയിന്റിങ‌്-, ഹോസ്-പിറ്റാലിറ്റി, ബാർബെൻഡിങ‌്- തുടങ്ങി 25 ഓളം കോഴ്-സുകളാണ് ഇൻസ്റ്റിറ്റ്യൂട്ടിലുള്ളത്-. അഡ്വാൻസ്-ഡ്- ഐടി, അനലിറ്റിക്-സ്-, റീട്ടെയിൽ മാനേജ്-മെന്റ്-, കോൺട്രാക്-ട്- മാനേജ്-മെന്റ്- തുടങ്ങി നിർമാണ ഭൗതിക സൗകര്യമേഖലയുമായി ബന്ധപ്പെട്ട 25 ഓളം കോഴ്-സുകളുണ്ട്-.

രാജ്യത്തിനകത്തും വിദേശത്തുമുള്ള നിരവധി സ്ഥാപനങ്ങളുടെ അഫിലിയേഷൻ ഇവിടുത്തെ കോഴ്-സുകൾക്കുണ്ട്-. സിവിൽ, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ്  എൻജിനിയറിങ‌്- ബിരുദധാരികൾക്കുള്ള 6 മാസത്തെ ഗ്രാഡുവേറ്റ്ഷിപ്പ്-, 3 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകളായ ഹൗസ്-കീ-പ്പിങ‌്-, റോഡ് കൺസ്ട്രക്ഷൻ മെഷീൻ ഓപ്പറേറ്റർ, സ്കഫോൾഡിങ് ഓപ്പറേറ്റർ, ബാർ ബെൻഡിങ് & സ്റ്റീൽ ഫിക്സിങ് , എസ് ടി പി & ഡബ്ല്യൂ ടി പി, ഡാറ്റ സെന്റർ ഇൻഫ്രാസ്-ട്രക്-ചർ, 6 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകളായ പെയ്-ന്റിങ‌്- ആൻഡ് ഫിനിഷിങ് വർക്സ്, പ്ലംബിങ‌് എൻജിനിയറിങ‌്, ജിപിഎസ്/ജിഐഎസ്, ഡിപ്ലോമ ഇൻ ഡാറ്റ സെന്റർ ഇൻഫ്രാസ്-ട്രക്-ചർ, 1 വർഷത്തെ ഹോസ്പിറ്റാലിറ്റി മാനേജ‌്മെന്റ്-, അഡ്വാൻസ്ഡ് കൺസ്ട്രക്ഷൻ മാനേജ്-മെന്റ്-്-,  ഇന്റീരിയർ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ, അർബൻ പ്ലാനിങ‌് ഡിസൈൻ ആൻഡ് ആർക്കിടെക്ചർ, ഫെസിലിറ്റീസ് ആൻഡ് കോൺട്രാക്ട് മാനേജ്-മെന്റ്-, റീട്ടെയിൽ മാനേജ്-മെന്റ്-, ഡാറ്റ അനലിറ്റിക്സ് എന്നിവയ്-ക്ക്- ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top