02 July Wednesday

കേന്ദ്ര സര്‍വകലാശാല പ്രവേശനം: റാങ്ക് ലിസ്റ്റായി; ഇന്റര്‍വ്യു 22ന്

വെബ് ഡെസ്‌ക്‌Updated: Saturday Jun 17, 2017

പെരിയ (കാസര്‍കോട്) > കേരളത്തിലേതടക്കമുള്ള വിവിധ കേന്ദ്ര സര്‍വകലാശാലകളുടെ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെയ് 17, 18 തിയതികളില്‍ ദേശീയാടിസ്ഥാനത്തിലാണ് പ്രവേശന പരീക്ഷ നടത്തിയത്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ റാങ്ക് അനുസരിച്ച് 22ന് പെരിയയിലെ സര്‍വകലാശാല ആസ്ഥാനത്ത് രാവിലെ പത്തിന് എത്തണം. എല്‍എല്‍എം കോഴ്സിന്റെ റാങ്ക് ലിസ്റ്റിലുള്ളവര്‍ പത്തനംതിട്ട ക്യാമ്പസിലും ബിഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് കോഴ്സിന് തിരുവനന്തപുരം ക്യാമ്പസിലുമാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. വിവരങ്ങള്‍ക്ക് www.cukerala.ac.in.-


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top