25 April Thursday

കേരള സര്‍വകലാശാല : പിജി പ്രൈവറ്റ് രജിസ്ട്രേഷന്‍: അപേക്ഷ 25 വരെ

വെബ് ഡെസ്‌ക്‌Updated: Friday Feb 17, 2017


തിരുവനന്തപുരം > കേരള സര്‍വകലാശാല 2016-17ലേക്ക് 14 പോസ്റ്റ് ഗ്രാജുവേറ്റ് വാര്‍ഷിക കോഴ്സുകള്‍ക്ക് പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴി അപേക്ഷ ക്ഷണിച്ചു. ഓഫ്ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാഫോം സര്‍വകലാശാല ഓഫീസില്‍നിന്ന് നേരിട്ടോ www.keralauniverstiy.ac.in  എന്ന വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്തോ എടുക്കാം. ഡൌണ്‍ലോഡ് ചെയ്ത അപേക്ഷ സമര്‍പ്പിക്കുന്നതിന് 100 രൂപ അധികം അടയ്ക്കണം.

കേരള സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയവര്‍, അപേക്ഷയോടൊപ്പം രജിസ്ട്രേഷന്‍ ഫീസ്, അഫിലിയേഷന്‍ ഫീസ്, എസ്എസ്എല്‍സിയുടെയും പ്ളസ്ടു സര്‍ട്ടിഫിക്കറ്റിന്റെയും ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അസ്സല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും അസ്സല്‍ ടിസിയും 42 രൂപ സ്റ്റാമ്പൊട്ടിച്ച സ്വന്തം വിലാസമെഴുതിയ കവറും സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍, എക്സാമിനേഷന്‍സ്, യൂണിവേഴ്സിറ്റി ഓഫീസ്, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ നേരിട്ട് സര്‍വകലാശാല ഓഫീസിലോ സമര്‍പ്പിക്കാം. മറ്റ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയവര്‍, മേല്‍പ്പറഞ്ഞ രേഖകളോടൊപ്പം റെക്കഗ്നിഷന്‍, മെട്രിക്കുലേഷന്‍ ഫോമുകളും അനുബന്ധ ഫീസും മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റുംകൂടി സമര്‍പ്പിക്കണം.

കലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയവര്‍ റെക്കഗ്നിഷന്‍ ഫോമും ഫീസും സമര്‍പ്പിക്കേണ്ടതില്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി 25 (500 രൂപ പിഴയോടെ 28 വരെ). നോട്ടിഫിക്കേഷന്‍ വെബ്സൈറ്റില്‍ www.keralauniverstiy.ac.in  ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top