24 April Wednesday

ശാസ്ത്ര സാങ്കേതിക മികവിന്ഐഐഎസ്ടി, ഐസര്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2016

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐഐഎസ്ടി) യില്‍ ബിടെക് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഇവിടെ ബിടെക് പ്രവേശനം അഖിലേന്ത്യ എന്‍ജിനിയറിങ് പ്രവേശനപരീക്ഷയായ ജെഇഇ–അഡ്വാന്‍സ്ഡ് സ്കോറിന്റെ അടിസ്ഥാനത്തില്‍ ഐഐഎസ്ടി തയ്യാറാക്കുന്ന ലിസ്റ്റില്‍നിന്നാണ്. ഈ പ്രവേശനപരീക്ഷ എഴുതിയവര്‍ അപേക്ഷിച്ചാല്‍മതി. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സിന് മൊത്തം 70 ശതമാനം (എസ്സി/എസ്ടിക്ക് 60 ശതമാനം) മാര്‍ക്കും ജെഇഇ–അഡ്വാന്‍സ്ഡ് പരീക്ഷയില്‍ നിശ്ചിത സ്കോറും വേണം.

ബിടെക് എയ്റോസ്പേസ് എന്‍ജിനിയറിങ്, ബിടെക് ഏവിയോണിക്സ്,  ഇരട്ട ബിരുദം ബിടെക് (ബിടെകും എംഎസ്/എംടെകും) കോഴ്സുകളിലേക്കാണ്  ഈ വര്‍ഷം പ്രവേശനം. എംഎസ്/എംടെകിന് എന്‍ജിനിയറിങ് ഫിസിക്സില്‍ ബിടെകും സോളിഡ്സ്റ്റേറ്റ് ഫിസിക്സ്, ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സ്, എര്‍ത്ത് സിസ്റ്റം സയന്‍സ് എന്നിവയിലൊന്നില്‍ എംഎസ് അല്ലെങ്കില്‍ ഒപ്ടിക്കല്‍ എന്‍ജിനിയറിങ് എംടെകുമാണ് ലഭിക്കുക. ജൂണ്‍ 24 വരെ  http://admission.iist.ac.in    വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://admission.iist.ac.in വെബ്സൈറ്റ് കാണുക.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി(ഐസര്‍)ലെ പഞ്ചവല്‍സര ബിഎസ്, എംഎസ് ഇരട്ടബിരുദ കോഴ്സുകള്‍ക്ക് കെവിപിവൈ വിഭാഗത്തില്‍പെടുന്ന അപേക്ഷകര്‍ ജൂണ്‍ 27നുമുമ്പ് അപേക്ഷിക്കണം.  ജെഇഇ അഡ്വാന്‍സ്ഡ് അപേക്ഷകര്‍ ജൂണ്‍ 27നുമ്പ് അപേക്ഷിക്കണം. സ്റ്റേറ്റ്/സെന്‍ട്രല്‍ ബോര്‍ഡുകളുടെ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ക്ക്  ജൂലൈ നാലിനുമുമ്പ്  അപേക്ഷിക്കണം. 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചി(ഐസര്‍)ലെ പഞ്ചവല്‍സര ബിഎസ്, എംഎസ് ഇരട്ടബിരുദ കോഴ്സുകള്‍ പ്ളസ്ടുവിനുശേഷം അടിസ്ഥാനശാസ്ത്രത്തില്‍ വിപുലമായ പഠനത്തിനുവേണ്ടി ബിരുദ, ബിരുദാനന്തര ബിരുദ പഠനത്തെ ഗവേഷണവുമായി ബന്ധിപ്പിക്കുന്നതാണ്. തിരുവനന്തപുരത്തും പുണെയിലും കൊല്‍ക്കത്തയിലും  മൊഹാലിയിലും ഭോപാലിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (IISER)  ശാസ്ത്ര പഠനരംഗത്തെ രാജ്യത്തെ മികച്ച സ്വയംഭരണ ഗവേഷണ സ്ഥാപനങ്ങളാണ്. കൂടുതല്‍വിവരത്തിനുംവെബ്സൈറ്റ്. www.iiseradmission.in കൂടുതല്‍വിവരം www.iisertvm.ac.in  www.iiserpune.ac.in , www.iiserkol.ac.in  വെബ്സൈറ്റുകളില്‍ നിന്നും ലഭിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top