24 April Wednesday

കീം 2023 പരീക്ഷ നാളെ; 
അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023


തിരുവനന്തപുരം
ഈ അധ്യയന വർഷത്തെ എൻജിനിയറിങ്/ഫാർമസി കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ കീം (KEAM 2023)- ബുധനാഴ്ച നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ദുബായ്, ഡൽഹി, മുംബൈ എന്നിവിടങ്ങളിലുമായ നടക്കുന്ന പരീക്ഷ 1,23,624 വിദ്യാർഥികൾ എഴുതും. സംസ്ഥാനത്ത് 336 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. പേപ്പർ ഒന്ന് (ഫിസിക്സ് ആൻഡ് കെമിസ്ട്രി) രാവിലെ 10 മുതൽ 12.30 വരെയും പേപ്പർ 2 (മാത്തമാറ്റിക്സ് പകൽ 2.30 മുതൽ വൈകിട്ട് അഞ്ചുവരെയുമാണ്. ഫാർമസി കോഴ്സിലേയ്ക്കുമാത്രം അപേക്ഷിച്ചവർ‌ പേപ്പർ ഒന്നിന്റെ പരീക്ഷമാത്രം എഴുതിയാൽ മതി.

വിദ്യാർഥികൾ അഡ്മിറ്റ് കാർഡ് കൂടാതെ ഡ്രൈവിങ് ലൈസൻസ്/പാസ്പോർട്ട്/പാൻ കാർഡ്/ ഇലക്ഷൻ ഐഡി, ഫോട്ടോ പതിച്ച ഹാൾടിക്കറ്റ്, വിദ്യാർഥി പ്ലസ് ടു പഠനം പൂർത്തിയാക്കിയ സ്ഥാപന മേധാവിയോ ​ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തി ഫോട്ടോയുള്ള സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ കരുതണം. അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്‌. കേരളത്തിലെ സർക്കാർ/കോസ്റ്റ് ഷെയറിങ്/സ്വകാര്യ സ്വാശ്രയ എൻജിനിയറിങ്/ഫാർമസി കോളേജുകളിലേയ്ക്കുള്ള പ്രവേശനം കീം 2023 പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ്.

ജില്ലകളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ലയൺ ഓഫീസർമാരെ നിയോഗിച്ചു. പൊലീസ്, ഫയർഫോഴ്സ്, വൈദ്യുതി, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ സഹായവും പരീക്ഷ നടത്തിപ്പിന് ഉണ്ടാകും. പരീക്ഷ സുഗമമായി നടത്തുന്നതിന് ജില്ലാ കളക്ടർമാരുടെ നേതൃ-ത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്ന് നിർദേശങ്ങൾ നൽ‌കിയിട്ടുണ്ട്.

വിവരങ്ങൾക്ക്‌: https://cee.kerala. gov.in
ഹെൽപ് ലൈൻ നമ്പർ : 04712525300


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top