13 July Sunday

പിജി പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 16, 2016

കോട്ടയം > എംജി സര്‍വകലാശാല വിവിധ പഠനവകുപ്പുകളിലെ പിജി പ്രവേശനത്തിന് (എംജിയു ക്യാറ്റ്) അപേക്ഷ ക്ഷണിച്ചു. പഠനവകുപ്പുകളിലെ വിവിധ എംഎ, എംഎസ്സി, പ്രോഗ്രാമുകളിലേക്കും മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ്, എല്‍എല്‍എം, എംഎഡ് എന്നീ പ്രോഗ്രാമുകളിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷകരുടെ യോഗ്യതയനുസരിച്ച്

മെയ് 21, 22 തീയതികളില്‍ നടത്തുന്ന പ്രവേശനപരീക്ഷയ്ക്ക് തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. 16 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. www.cat.mgu.ac.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൌകര്യം ലഭ്യമാണ്.  മേല്‍സൂചിപ്പിച്ച കേന്ദ്രങ്ങളില്‍ പ്രവേശനപ്പരീക്ഷ നടക്കും. യോഗ്യതാപ്പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഒരപേക്ഷയില്‍ തന്നെ നാല് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ വരെ ഓപ്റ്റ് ചെയ്യാം. എന്നാല്‍ ഒരു കാരണവശാലും അപേക്ഷകന്‍ ഒന്നിലധികം അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ പാടില്ല. ഓരോ പ്രോഗ്രാമിനും പൊതുവിഭാഗത്തിലെ അപേക്ഷകര്‍ക്ക് 500 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് 250 രൂപയുമാണ് ഫീസ്. ഇതും ഓണ്‍ലൈനായി സമര്‍പ്പിക്കണം. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, എടിഎം, ഇന്റര്‍നെറ്റ് ബാങ്കിങ് ഇവയിലേതെങ്കിലും ഉപയോഗിക്കാം. 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top