19 April Friday
എന്‍ജിനിയറിങ് പ്രവേശനം

സപ്ളിമെന്ററി റാങ്ക്ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2016

തിരുവനന്തപുരം > കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നടത്തുന്നതിനായി വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിന്റെയും കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ ലഭിച്ച സ്കോറിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സപ്ളിമെന്ററി എന്‍ജിനിയറിങ് റാങ്ക്ലിസ്റ്റ് cee.kerala.gov.in- എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് മാത്രമായിരിക്കും സപ്ളിമെന്ററി എന്‍ജിനിയറിങ് റാങ്ക്ലിസ്റ്റ് ബാധമാകുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

സപ്ളിമെന്ററി എന്‍ജിനിയറിങ് റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നതിന് 16ന് സീറ്റുകള്‍ ഒഴിവുള്ള സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളുമായി നേരിട്ട് ബന്ധപ്പെടണം.
ഫോണ്‍: 0471 2339101, 2339102, 2339103, 2339104.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top