25 April Thursday

ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്നിക് ഡിപ്ളോമ പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Monday May 15, 2017

തിരുവനന്തപുരം > സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴിലെ വടകര, മാള, മറ്റക്കര, കല്യാശേരി, പൈനാവ്, കരുനാഗപ്പള്ളി, പൂഞ്ഞാര്‍, കുഴല്‍മന്ദം എന്നീ എട്ട് മോഡല്‍ പോളിടെക്നിക്കുകളില്‍ ത്രിവത്സര എന്‍ജിനിയറിങ് ഡിപ്ളോമ കോഴ്സുകളുടെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം.

ജൂണ്‍ മൂന്നിന് വൈകിട്ട് അഞ്ചുവരെ www.ihrdmptc.org എന്ന അഡ്മിഷന്‍ പോര്‍ട്ടല്‍വഴി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൌട്ട്, ആവശ്യമായ രേഖകളും 200 രൂപയുടെ ഡിഡിയും സഹിതം (എസ്സി/എസ്ടി ക്കാര്‍ക്ക് 100 രൂപ) ജൂണ്‍ ആറിന് നാലിനുമുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. പ്രവേശന യോഗ്യതയും പ്രോസ്പെക്ടസും മറ്റ് വിവരങ്ങളും അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top