തിരുവനന്തപുരം
പത്ത്, 12 ക്ലാസുകളിലെ വിജയിക്കാനുള്ള മാർക്കിന്റെ മാനദണ്ഡം സിബിഎസ്‌ഇ പരിഷ്‌കരിച്ചു. പത്താംക്ലാസ് പരീക്ഷ ജയിക്കണമെങ്കിൽ എല്ലാ വിഷയങ്ങളിലും 33 ശതമാനം മാർക്ക് വേണമെന്ന് സിബിഎസ്‌ഇയുടെ പുതിയ ഉത്തരവ്. പ്രായോഗിക, ഏഴുത്ത് പരീക്ഷകളിലും ഇന്റേണൽ മാർക്കിലുമായി മൊത്തം 33 ശതമാനം മാർക്ക് നേടിയാലേ പത്താം ക്ലാസ് പാസാവുകയുള്ളൂ.
പന്ത്രണ്ടാം ക്ലാസിൽ പ്രായോഗിക പരീക്ഷ, പ്രോജക്ട് എന്നിവയുള്ള വിഷയമാണെങ്കിൽ ഏഴുത്ത് പരീക്ഷയിലും പ്രായോഗിക പരീക്ഷയിലും 33 ശതമാനം മാർക്ക് നേടണം. പ്രോജക്ട്, ഇന്റേണൽ പരീക്ഷ എന്നിവയുടെ മൂല്യനിർണയം സ്‌കൂളുകളിൽ നിർവഹിക്കും. ഇതോടെ പ്രായോഗിക പരീക്ഷയുള്ള വിഷയങ്ങളിലെ എഴുത്ത് പരീക്ഷയിൽ 70ൽ 23ും പ്രാക്ടിക്കലിൽ 30ൽ 9 മാർക്കും നേടണം. ഇവ രണ്ടും കൂടെ 33 മാർക്ക് മൊത്തമായും നേടണം.
അതേസമയം പ്രായോഗിക പരീക്ഷയുടെ മൂല്യനിർണയ ചുമതല സിബിഎസ്‌ഇ ബോർഡ് നിയോഗിച്ച ബാഹ്യപരീക്ഷകനായിരിക്കും. പത്ത്, 12 എന്നീ ക്ലാസുകളുടെ ബോർഡ് പരീക്ഷാ ടൈം ടേബിൾ സിബിഎസ്‌ഇ ജനുവരി ആദ്യം പ്രസിദ്ധീകരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..