08 May Wednesday

സ്റ്റാര്‍ട്ടപ്പുകള്‍ ഐടി രംഗത്ത്

ഡോ. ടി പി സേതുമാധവന്‍Updated: Thursday Jul 14, 2016

സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ തുടങ്ങുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വിദ്യാര്‍ഥികള്‍ അറിയേണ്ടതുണ്ട്.  മനസ്സിലുള്ള ആശയം പ്രാവര്‍ത്തികമാക്കുന്ന ഇന്നവേഷന്‍ പ്രക്രിയയാണ് സ്റ്റാര്‍ട്ടപ്പിന്റെ മുഖ്യഘടകം.  സ്വപ്നംകാണുക, അത്പ്രാവര്‍ത്തികമാക്കുക എന്നതാണ് ഇന്നവേഷന്‍ ഇന്‍ക്യുബേഷനിലൂടെ ലക്ഷ്യമിടുന്നത്. ഇതിനു സഹായകരമാകുന്ന നിരവധി ടെക്നോളജി ബിസിനസ്  ഇന്‍ക്യുബേറ്ററുകളും അക്സിലറേറ്ററുകളുമുണ്ട്.  സ്വപ്നം എത്ര വേഗത്തില്‍ പ്രാവര്‍ത്തികമാക്കുന്നു എന്നതാണ് സ്റ്റാര്‍ട്ടപ്പ് വിജയത്തിന്റെ രസതന്ത്രം. 

സ്റ്റാര്‍ട്ടപ്പിന്റെ വിജയരഹസ്യം നിരവധി കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള പദ്ധതികള്‍, മനുഷ്യവിഭവശേഷി, പ്ളാറ്റ്ഫോം പങ്കാളിത്തം, കുറഞ്ഞ കാലയളവ്, പ്രായോഗികത്വം എന്നിവ ഇവയില്‍ ചിലതാണ്. 

സീറോ കാര്‍ബണ്‍ എനര്‍ജി, വയര്‍ലെസ് പവര്‍, ഡിഎന്‍എ, ലൈഫ് ചാര്‍ട്ട്, സ്മാര്‍ട്ട് സിറ്റി സര്‍വീസസ്, കണക്ടിവിറ്റി എന്നിവ പുത്തന്‍ സാങ്കേതികവിദ്യ ആവശ്യമായ മേഖലകളാണ്. വിപണി കണ്ടെത്തല്‍, നിര്‍മാണം, പരിശീലനം സ്കില്‍ ഡെവലപ്മെന്റ്, ഓട്ടോമേഷന്‍, ആശയങ്ങളുടെ സംയോജനം എന്നിവ ഇന്ത്യ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളാണ്.
ക്ളൌഡ്, മൊബൈല്‍, ഡാറ്റ, ഡിസൈന്‍, ഫ്ളാറ്റ് വേള്‍ഡ് എന്നിവ ഇന്നവേഷനില്‍ പ്രയോജനപ്പെടുത്താം. ക്ളൌഡില്‍ ആര്‍ക്കിടെക്ചര്‍, പുതിയ ബിസിനസ് മോഡലുകള്‍, ഓപ്പണ്‍ സോഴ്സ് സിസ്റ്റം എന്നിവ  ഉള്‍പ്പെടുന്നു. 

മൊബൈലില്‍ കുറഞ്ഞ ചെലവ്, വേഗത്തിലുള്ള ഹൈസ്പീഡ് സെല്‍ഫ് സര്‍വീസസ്, ഉയര്‍ന്ന വളര്‍ച്ചാനിരക്ക് എന്നിവ ഉള്‍പ്പെടുന്നു. ഫ്ളാറ്റ്വേള്‍ഡില്‍ വിതരണത്തിനുള്ള  പ്ളാറ്റ്ഫോമും, ഡാറ്റയില്‍ പ്രവചനം, സാധ്യതകള്‍, സെന്‍സിങ്  എന്നിവ ഉള്‍പ്പെടുന്നു. നിരവധി ഇന്നവേഷന്‍ മോഡലുകളുണ്ട്. പ്രാദേശിക ഇന്നവേഷന്‍, ഫ്രൂഗല്‍, കെയര്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. 
ഇപ്പോള്‍ നാം ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ 24 മാസങ്ങള്‍ക്കുശേഷം വലിച്ചെറിയുന്നവയാണെന്ന തിരിച്ചറിവ് സംരംഭകനുണ്ടായിരിക്കണം. അതിനിണങ്ങിയ സാങ്കേതികവിദ്യാ സേവനങ്ങള്‍ ഉരുത്തിരിച്ചെടുക്കാനാണ് പരിശ്രമിക്കേണ്ടത്. 

അത്യാധുനിക സ്മാര്‍ട്ഫോണ്‍ തകരാറിലായാല്‍ പുതിയ ഫോണ്‍ വാങ്ങുക മാത്രമേ നിര്‍വാഹമുള്ളു. എന്നാല്‍, ബംഗളൂരുവിലെ കോറമംഗലയില്‍ സംരംഭകന്‍ ഇവ റിപ്പയര്‍ ചെയ്യുന്നു.  സ്പെയര്‍ പാര്‍ട്സ് വിപണിയിലില്ലാത്തതിനാല്‍ ഇദ്ദേഹം പുതിയ ഫോണ്‍ വാങ്ങി പാര്‍ട്സെടുത്ത് റിപ്പയര്‍ ചെയ്താണ് നല്‍കുന്നത്.  ഈ സ്റ്റാര്‍ട്ടപ്പിലൂടെ അദ്ദേഹം കൂടുതല്‍ വരുമാനം നേടിവരുന്നു. 

ആവശ്യകതയാണ് ഇന്നവേഷനിലേക്കും, സംരംഭകത്വത്തിലൂടെ സ്റ്റാര്‍ട്ടപ്പിലേക്കും നയിക്കുന്നത്. ലോകത്തിലെ മികച്ച ബിസിനസ് സ്കൂളുകള്‍ ഇന്നവേഷനിലും സംരംഭകത്വത്തിലും എംബിഎ പ്രോഗ്രാം നടത്തിവരുന്നു. സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ഏഞ്ചല്‍, വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫിങ് നിലവിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top