17 December Wednesday

ബിരുദ ഏകജാലക പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 14, 2016

എംജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത  സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലേയും പത്തനംതിട്ട, എറണാകുളം, കോട്ടയം എന്നീ സ്ഥലങ്ങളില്‍ സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ളൈഡ് സയന്‍സിലെയും ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ട്രയല്‍ അലോട്ട്മെന്റ് ചൊവ്വാഴ്ച പകല്‍ 12 ന് ശേഷം പ്രസിദ്ധീകരിക്കും. ഓപ്ഷനുകള്‍ പുതുക്കുന്നതിനും ഓണ്‍ലൈന്‍ അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുന്നതിനും 16ന് അഞ്ച്  വരെ അവസരമുണ്ട്. ഒന്നാം അലോട്ട്മെന്റ്  20ന് പ്രസിദ്ധീകരിക്കും. വിവരങ്ങള്‍ യുജി ക്യാപ് വെബ്സൈറ്റില്‍ (ംംം.രമു.ാഴൌ.മര.ശി).  ഹെല്‍പ് ലൈന്‍ നമ്പര്‍ 0481–6555563.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top