24 April Wednesday
പ്രവേശനം കേരളത്തിലെ കേന്ദ്ര സര്‍വകലാശാലയിലേക്കും

കേന്ദ്ര സര്‍വകലാശാല പ്രവേശനപരീക്ഷ മെയ് 21, 22 തീയതികളില്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 14, 2016

രാജ്യത്തെ വിവിധ കേന്ദ്ര സര്‍വകലാശാലകളില്‍ ഇന്റഗ്രേറ്റഡ് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള പൊതു പ്രവേശനപരീക്ഷ (CUCET2016) ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. www.cucet16.co.in വെബ്സൈറ്റിലൂടെ മാര്‍ച്ച് 14മുതല്‍ ഏപ്രില്‍ 15വരെ അപേക്ഷിക്കാം.   ഹരിയാന, ജമ്മു, കശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട് എന്നീ കേന്ദ്രസര്‍വകലാശാലകളിലേക്കുള്ള പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. മെയ് 21, 22 തീയതികളിലാണ് പ്രവേശനപരീക്ഷ.

കാസര്‍കോട് കേന്ദ്രസര്‍വകലാശാലയിലുള്ള കോഴ്സുകള്‍: ബിഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, എംഎ എക്കണോമിക്സ്, എംഎ ഇംഗ്ളീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, എംഎ ഹിന്ദി കംപാരറ്റീവ് ലിറ്ററേച്ചര്‍, എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ്, എം എ മലയാളം, എംഎ പബ്ളിക് അഡ്മിനിസ്ട്രേഷന്‍, എംഎസ്ഡബ്ള്യു, എംഎസ്സി ബയോകെമിസ്ട്രി, എന്‍വയണ്‍മെന്റല്‍ സയന്‍സ്, ജീനോമിക് സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, എല്‍എല്‍എം, എംപിഎച്ച്, എംഎഡ് എന്നീ കോഴ്സുകളാണ് കൂടുതല്‍ വിവരത്തിന് വെബ്സൈറ്റ് www.cukerala.ac.in

കോഴ്സുകളെക്കുറിച്ച് കൂടുതലറിയാന്‍ അതത് സര്‍വകലാശാലകളുടെ വെബ്സൈറ്റ് കാണുക. കാസര്‍കോട് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ കേന്ദ്ര സര്‍വകലാശാലയുടെ വെബ്സൈറ്റ്: www.cucet16.co.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top