19 April Friday

എഐഐഎംഎസ്, ജെഎന്‍യു, ജിപ്മര്‍, ബയോടെക് പ്രവേശനപരീക്ഷകള്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 14, 2016

ന്യൂഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും പറ്റ്ന, ഭോപാല്‍, ജോധ്പുര്‍, ഭുവനേശ്വര്‍, ഷികേശ്, റായ്പുര്‍ എഐഐഎംഎസുകളിലും എംബിബിഎസ് പ്രവേശനത്തിനുള്ള പരീക്ഷയ്ക്ക് www.aiimsmexams.org വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് 15വരെ അപേക്ഷിക്കാം.
ഐഐഐടി–മദ്രാസില്‍ പിഎച്ച്ഡി, എംഎസ് പ്രവേശനത്തിന് ഓണ്‍ലൈനായി മാര്‍ച്ച് 24നു മുമ്പ് അപേക്ഷിക്കാന്‍ www.iitm.ac.in, https://research.iitm.ac.in വെബ്സൈറ്റ് കാണുക.

ഫുട്വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫുട്വെയര്‍ ഡിസൈനിങ്ങില്‍ പിജി, ബിരുദ കോഴ്സുകള്‍ക്കുള്ള പ്രവേശനപരീക്ഷ യ്ക്ക് മാര്‍ച്ച് 15മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 20വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരം www.fddiindia.com വെബ്സൈറ്റില്‍.

കലിക്കറ്റ് സര്‍വകലാശാല ബയോടെക്നോളജി വിഭാഗത്തില്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ബയോടെക്നോളജിയില്‍ എംഎസ്സി, എംടെക് കോഴ്സുകള്‍ക്ക് ന്യൂഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല  നടത്തുന്ന അഖിലേന്ത്യ ബയോടെക്നോളജി പ്രവേശന പരീക്ഷയ്ക്ക് www.jnu.ac.in  വെബ്സൈറ്റിലൂടെഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 21വരെ “സ്വീകരിക്കും.

ന്യൂഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര, എംഫില്‍/പിഎച്ച്ഡി കോഴ്സുകളുടെ പ്രവേശനത്തിന് www.jnu.ac.in വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍അപേക്ഷ മാര്‍ച്ച് 21വരെ സ്വീകരിക്കും.

മിനറല്‍ സയന്‍സ്/ടെക്നോളജി വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ പ്രമുഖസ്ഥാപനമായ ധന്‍ബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് മൈന്‍സ് സര്‍വകലാശാലയില്‍ വിവിധ എംഎസ്സി ടെക്നോളജി കോഴ്സ് പ്രവേശനത്തിന് http://ism.eadmissions.net എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ 11വരെ അപേക്ഷിക്കാം.  www.ismdhanbad.ac.in വെബ്സൈറ്റില്‍ നിന്നും അറിയാം.

പുതുച്ചേരിയിലെ ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (ജിപ്മര്‍) ല്‍ എംബിബിഎസ് പ്രവേശനപരീക്ഷ ജൂണ്‍ അഞ്ചിന് നടത്തും.
www.jipmer.edu.in വെബ്സൈറ്റിലൂടെ മെയ് നാലുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കൂടുതല്‍ വിദ്യാഭ്യാസ വാര്‍ത്തകള്‍ക്ക് www.deshabhimani.com/education

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top