19 April Friday

കീം: ആർക്കിടെക്ചർ/എൻജി/ഫാർമസി ഓപ്‌ഷൻ സമർപ്പണം നാളെ വൈകിട്ട്‌ 5 വരെ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ആർക്കിടെക്‌ചർ ബിരുദ കോഴ്സിലെ ഒന്നാംഘട്ട അലോട്ട്മെന്റിലേക്കും എൻജിനിയറിങ്‌/ഫാർമസി കോഴ്സുകളിലെ രണ്ടാംഘട്ട അലോട്ട്മെന്റിലേക്കും ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു. ഈ ഘട്ടത്തിൽ എൻജിനിയറിങ്, ഫാർമസി വിഭാഗങ്ങളിൽ പുതുതായി ഉൾപ്പെടുത്തിയ കോഴ്സുകളിലേക്കും അലോട്ട്മെന്റ് നടത്തും.

കോളേജുകളുടെ പട്ടിക പ്രവേശന കമീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പുതുതായി ഉൾപ്പെടുത്തിയ കോഴ്സുകളിലേക്കും കോളേജുകളിലേക്കും ഓപ്ഷനുകൾ സമർപ്പിക്കുന്നതിനും നിലവിൽ ഓപ്ഷനുകൾ ഉണ്ടെങ്കിൽ അവ ക്രമീകരിക്കുന്നതിനും സൗകര്യം ബുധനാഴ്‌ച വൈകിട്ട് അഞ്ചുവരെ വെബ്സൈറ്റിലെ "candidate portal' ൽ ലഭ്യമാണ്. ഏതാനും സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് ആർക്കിടെക്ചർ കോളേജുകളിലെ നിശ്ചിത ശതമാനം സീറ്റുകളിലെ കമ്യൂണിറ്റി/രജിസ്റ്റേർഡ് സൊസൈറ്റി/രജിസ്റ്റേർഡ് ട്രസ്റ്റ് ക്വോട്ടയിലേക്കും ഈ ഘട്ടത്തിൽ അലോട്ട്മെന്റ് നടത്തും. ഈ വിഭാഗത്തിൽ പ്രവേശനം ആഗ്രഹിക്കുന്നവരും ഈ ക്വോട്ടാ സീറ്റുകൾ ലഭ്യമായ കോളേജുകളിലേക്ക്‌ (ലിസ്‌റ്റും വിശദാംശങ്ങളും വെബ്‌സൈറ്റിൽ) ഓപ്ഷ നുകൾ രജിസ്റ്റർ ചെയ്യണം. എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്ക് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻനിർബന്ധമാണ്.

ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചവർ രണ്ടാംഘട്ട അലോട്ട്മെന്റിനായി പരിഗണിക്കപ്പെടണമെങ്കിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ആദ്യഘട്ടത്തിൽ അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്മെന്റിന്‌ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം. ഇത്‌ നടത്താത്തവരെ രണ്ടാംഘട്ട അലോട്ട്മെന്റിന്‌ പരിഗണിക്കില്ല.

ഒന്നാംഘട്ട അലോട്ട്മെന്റിനെ തുടർന്ന് രണ്ടാംഘട്ടത്തിലേക്ക് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരുടെ ഒന്നാംഘട്ടത്തിൽ ലഭിച്ച അലോട്ട്മെന്റ്‌ -നിലനിൽക്കും. ഫീസ് ആനുകൂല്യത്തിന് അർഹരായവരും ഹയർ ഓപ്ഷനുകൾ പരിഗണിക്കപ്പെടണമെങ്കിൽ ഓപ്ഷൻ കൺഫർമേഷൻ നടത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top