തിരുവനന്തപുരം
ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജുകളിൽ എംടെക് സ്‌പോൺസേഡ് സീറ്റിൽ ഇപ്പോൾ പ്രവേശനത്തിന് അപേക്ഷിക്കാം. മോഡൽ എൻജിനിയറിങ് കോളേജ് എറണാകുളം (ഫോൺ: 04842575370 www.mec.ac.in), കോളേജ് ഓഫ് എൻജിനിയറിങ്, ചെങ്ങന്നൂർ (ഫോൺ: 04792451424 www.ceconline.edu), കോളേജ് ഓഫ് എൻജിനിയറിങ്, കരുനാഗപ്പള്ളി (ഫോൺ: 04762665935 www.ceknpy.ac.in), കോളേജ് ഓഫ് എൻജിനിയറിങ്, ചേർത്തല (ഫോൺ: 04782553416 www.cectl.ac.in), കോളേജ് ഓഫ് എൻജിനിയറിങ്, കല്ലൂപ്പാറ (ഫോൺ: 04692677890 www.cek.ac.in) എന്നീ എൻജിനിയറിങ് കോളേജുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അപേക്ഷ www.ihrd.kerala.gov.in/mtech അല്ലെങ്കിൽ മേൽപറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റുവഴി ഓൺലൈനായി 21ന് വൈകിട്ട് നാലുവരെ സമർപ്പിക്കാം.
ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും 600 (എസ്‌സി /എസ്‌റ്റിക്ക് 300 രൂപ-) രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി 21ന് വൈകിട്ട് നാലിനുമുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾ www.ihrd.ac.in/ എന്ന വെബ്‌സൈറ്റിൽ ലഭിക്കും. മെയിൽ: ihrd.itd@gmail.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..