25 April Thursday

പ്രൊഫഷണൽ കോഴ്‌സുകൾ തെരഞ്ഞെടുക്കുമ്പോൾ

ഡോ. ടി പി സേതുമാധവൻUpdated: Monday May 13, 2019


പ്ലസ്‌ടു പരീക്ഷാഫലം വന്നതോടെ വിദ്യാർഥികളും രക്ഷിതാക്കളും ഉപരിപഠനമേഖല കണ്ടെത്താനുള്ള ശ്രമത്തിലാണ്. വിദ്യാർഥിയുടെ താൽപര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം, എന്നിവയ്-ക്കിണങ്ങിയ ഉപരിപഠന മേഖല തെരഞ്ഞെടുക്കണം.  കോഴ്-സ്- പൂർത്തിയാക്കിയാൽ വരാനുള്ള മാറ്റങ്ങളും വികസനവും സ്വപ്-നം കാണണം. പ്ലസ്‌ടുവിന് ശേഷം പ്രൊഫഷണൽ കോഴ്-സുകളേറെയുണ്ട്-. സാധ്യതയുള്ള മറ്റു കോഴ്-സുകളുമുണ്ട്-.

പ്രവേശനപരീക്ഷകൾ

പ്രൊഫഷണൽ കോഴ്-സുകളിൽ പ്രവേശനത്തിന്‌ ഇതിനകം പ്രവേശനപരീക്ഷ എഴുതിയിട്ടുണ്ടാകും പലരും. 
വിദ്യാർഥികൾ മെഡിക്കൽ, എൻജിനിയറിങ്‌, കാർഷിക കോഴ്-സുകൾക്ക്- ചേരാൻ താൽപര്യപ്പെടാറുണ്ട്-. ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിലൂടെ മെഡിക്കൽ, അഗ്രിക്കൾച്ചറൽ അനുബന്ധ കോഴ്-സുകളിലേക്ക്- പ്രവേശനം ലഭിയ്-ക്കും. എൻജിനിയറിങ്‌, ഫാർമസി, ആർക്കിടെക്-ചർ പ്രവേശനത്തിന് നിരവധി പ്രവേശനപരീക്ഷകളുണ്ട്-. ജെഇഇ (മെയിൻ), അഡ്വാൻസ്-ഡ്-, ബിറ്റ്സാറ്റ്, കീം, അമൃത, വിഐടി., എസ്‌ആർഎം,
കുസാറ്റ്‌ ക്യാറ്റ്‌ തുടങ്ങിയവ ഇ വയിൽപ്പെടും. മെഡിക്കൽ പ്രവേശനത്തിനായി എയിംസ്-, ജിപ്-മർ പ്രവേശനപരീക്ഷകളുണ്ട്-. ദേശീയതലത്തിൽ നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി കാർഷിക കോഴ്-സുകളിലേക്കുള്ള ഐസിഎആർയുജി അഗ്രികൾച്ചർ പ്രവേശന പരീക്ഷ നടത്തുന്നു.
നിയമപഠനത്തിനായി ക്ലാറ്റ്‌, സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ്‌ നടത്തുന്ന ഇന്റഗ്രേറ്റഡ്- എൽഎൽബി പ്രവേശന പരീക്ഷ, ഐ.ഐ.എം ഇൻഡോറിന്റെ മാനേജ്-മെന്റ്- പ്രവേശന പരീക്ഷ, ഐഐടി മദ്രാസിന്റെ ഹ്യുമാനിറ്റീസ്- ആൻഡ്‌ സോഷ്യൽ സയൻസ്- പരീക്ഷ, ഡിസൈൻ, ഫാഷൻ ടെക്-നോളജി കോഴ്-സിനുള്ള എൻഐഎഫ്‌ടി, എൻഐഡി, യുസീഡ്‌ പരീക്ഷ തുടങ്ങി നിരവധി പരീക്ഷകൾ എഴുതിയ  പ്ലസ്‌-ടു വിദ്യാർഥികൾ ഉണ്ട്-. പ്രവേശന പരീക്ഷാ റാങ്കിനനുസരിച്ചാണ് അഡ്-മിഷൻ. ചില വിദ്യാർഥികൾക്ക്- എല്ലാ പരീക്ഷകളിലും മികച്ച റാങ്കുണ്ടാകും. ഇവർക്കനുയോജ്യമായ കോഴ്-സ്- തെരഞ്ഞെടുക്കണം. മറ്റു ചിലർ റാങ്കിങ്ങിൽ പിന്നിലായിരിക്കും. ഇവർ സാധ്യതയുള്ള മറ്റു കോഴ്-സുകൾക്ക്- അപേക്ഷിക്കണം. താൽപര്യമില്ലാത്ത കോഴ്-സിൽ പ്രവേശനം നേടി മറ്റുള്ളവരുടെ അവസരങ്ങൾ നിഷേധിക്കരുത്-.

ശാസ്‌ത്രപഠനം

സയൻസിൽ താൽപര്യമുള്ളവർക്ക്- ഐസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്- ഓഫ്- സയൻസ്-, നൈസർ എന്നിവ നല്ലതാണ്. ഇതിനായി അഭിരുചി പരീക്ഷകളുണ്ട്-. സ്-പേസ്- സയൻസ്- കോഴ്-സുകളിൽ താൽപര്യ
മുള്ളവർക്ക്- ജെഇഇ മെയിൻ/അഡ്‌വാൻസ്‌ഡ്‌ റാങ്കിനനുസരിച്ച്- ഐഐഎസ്‌എടിയിൽ  പ്രവേശനം നേടാം. ഫുഡ്- ടെക്-നോളജിയിൽ താൽപര്യമുള്ളവർക്ക്- ജെഇഇ മെയിൻ/ജെഇഇ അഡ്‌വാൻസ്‌ഡ്‌ റാങ്കിനനുസരിച്ച്- എൻഐഎഫ്‌ടിഇഎം, ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്്‌ ഓഫ്‌ ഫുഡ്‌ ടെക്‌നോളജി, തഞ്ചാവൂർ എന്നിവിടങ്ങളിൽ അഡ്-മിഷന്
ശ്രമിക്കാം.

എൻജിനിയറിങ്‌

എൻജിനിയറിങ്ങിൽ താൽപര്യമുള്ളവർ അതനുസരിച്ച്‌ ബ്രാഞ്ച്- തെരഞ്ഞെടുക്കണം. മെക്കാനിക്കൽ,
ഇലക്-ട്രിക്കൽ, ഇലക്-ട്രോണിക്-സ്-, കംപ്യൂട്ടർ സയൻസ്-, ആർക്കിടെക്-ചർ, സിവിൽ എൻജിനിയറിങ്‌  ബ്രാഞ്ചുകൾ തിരഞ്ഞെടുത്ത്- താൽപര്യമുള്ള മേഖലകളിൽ ഉപരിപഠനം നടത്താം. ഓട്ടോമൊബൈൽ, റോബോട്ടിക്-സ്-, ഓട്ടമേഷൻ, എയ്-റോനോട്ടിക്-സ്-, ബയോമെഡിക്കൽ, വി.എൽ.എസ്-.ഐ. ഡിസൈൻ, എംബഡഡ്ഡ്- സിസ്റ്റം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-, മെഷീൻലേണിങ്‌,  അനലിറ്റിക്-സ്-, ബ്ലോക്ക്- ചെയിൻ,
ടെക്-നോളജി, സൗണ്ട്- എൻജിനിയറിങ്‌,  ബയോടെക്-നോളജി, നാനോടെക്-നോളജി, ഡിസൈൻ എഞ്ചിനീയറിംഗ്- തുടങ്ങി നിരവധി എഞ്ചിനീയറിംഗ്- ശാഖകളുണ്ട്-.

ആർട്‌സ്‌, കൊമേഴ്‌സ്‌

പ്ലസ്‌ടു ഏത്- ഗ്രൂപ്പ്- പൂർത്തിയാക്കിയർക്കും ഡിസൈൻ, ലോ, ഹ്യുമാനിറ്റീസ്-, മാനേജ്-മെന്റ്-, ആർട്ട്- ആൻഡ്‌ സയൻസ്‌,  ഡിസൈൻ, മീഡിയ, ജേർണലിസം, ഇംഗ്ലീഷ്-, വിദേശ ഭാഷ പ്രോഗ്രാമുകൾക്ക്- ചേരാം.
കൊമേഴ്‌സ്‌- ഗ്രൂപ്പെടുത്ത്- അക്കൗണ്ടിങ്‌,  ആക്-ച്വറിയൽ സയൻസ്-, ഫിനാൻഷ്യൽ, അനലിറ്റിക്-സ്- മാനേജ്-മെന്റ്- പ്രോഗ്രാമുകൾക്ക്- ചേരാം. സിപിടി എഴുതി സിഎ പഠനം തുടങ്ങാം. സിഐഎംഎ, എസിസിഎ, സിഎംഎ എന്നിവ മികച്ച പ്രോഗ്രാമുകളാണ.്- ഇംഗ്ലീഷ്- ആൻഡ്‌ ഫോറിൻ ലാംഗ്വേജ്- സർവകലാശാലയുടെ ഇംഗ്ലീഷ്- ബി.എ. -, വിദേശ ഭാഷ, മാസ്- കമ്മ്യൂണിക്കേഷൻ ആന്റ്- ജേർണലിസം എന്നിവയിലെ ോഴ്-സുകളാണ്.
സംസ്ഥാനത്തെ ആർട്-സ്- ആൻഡ്‌ സയൻസ്- കോളേജുകളിൽ നിരവധി ബിഎസ്-സി., ബിഎ, ബികോം, ബിബിഎ പ്രോഗ്രാമുകളുണ്ട്-. മാത്തമാറ്റിക്-സ്-, സ്റ്റാറ്റിസ്റ്റിക്-സ്-, കംപ്യൂട്ടർ സയൻസ്- പൂർത്തിയാക്കിയവർക്ക്- ഡാറ്റ സയൻസ്- മികവുറ്റതാണ്. ബയോളജിയിൽ താൽപര്യമുള്ളവർക്ക്- അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ്-, ഷിഷറീസ്-, ഫോറസ്-ട്രി, ആയുർവേദ, യോഗ, സിദ്ധ, യുനാനി, ഹോമിയോപ്പതി സുവോളജി, എൻവിയോൺമെന്റൽ സ്റ്റഡീസ്-, ഫുഡ്- സയൻസ്-, ബോട്ടണി, ഹോർട്ടിക്കൾച്ചർ പ്രോഗ്രാമിന് ചേരാം. ഹ്യമാനിറ്റീസ്- ഗ്രൂപ്പെടുത്തവർക്ക്- ഇക്കണോമിക്-സ്-, സോഷ്യോളജി, സൈക്കോളജി,
ഹിസ്റ്ററി ഭാഷ, ആന്ത്രപ്പോളജി, ഹിസ്റ്ററി, പബ്ലിക്- പോളിസി, ഡെവലപ്-മെന്റൽ സയൻസ്- കോഴ്-സിനു ചേരാം.
ഹൈദരാബാദ്‌, ഡൽഹി, ജെഎൻയു സർവകലാശാലകളിലെ  ബിരുദ കോഴ്‌സുകളും ഏറെ പ്രശസ്‌തമാണ്‌. ഇവയിൽ ചിലതിന്റെ പ്രവേശനപരീക്ഷാവിജ്ഞാപനം നേരത്തെ വന്നതാണ്‌.

ഹോട്ടൽ മാനേജ്‌മെന്റ്‌

ഹോട്ടൽ മാനേജ്-മെന്റ്-, ഹോസ്-പിറ്റാലിറ്റി മാനേജ്-മെന്റ്-, കുലിനറി ആർട്-സ്-, ഏവിയേഷൻ, സപ്ലൈചെയിൻ, അഗ്രിബിസിനസ്സ്-, ട്രാവൽ ആൻഡ്‌ ടൂറിസം, കോഴ്-സുകൾക്ക്- ഏത്- പ്ലസ്‌ടു പൂർത്തിയാക്കിയവർക്കും ചേരാം. എൻസിഎച്ച്‌എം ആൻഡ്‌ സിടിയുടെ ജെഇഇ
പരീക്ഷ,  മണിപ്പാൽ യൂണിവേഴ്-സിറ്റിയുടെ പ്രവേശനപരീക്ഷ
എന്നിവയിലൂടെ മികച്ച ഹോസ്-പിറ്റാലിറ്റി കോഴ്-സിന് ചേരാം. മികച്ച തൊഴിലധിഷ്-ഠിത, സ്-കിൽ
വികസന പഠനത്തിന്‌ ഇന്ത്യൻ
ഇൻസ്റ്റിറ്റ്യൂട്ട്- ഓഫ്- ഇൻഫ്രാസ്-ട്രക്-ചർ ആൻഡ്‌ കൺസ്-ട്രക്ഷൻ, ഒരു വർഷത്തെ സൂപ്പർവൈസറി
കോഴ്-സിലൂടെ മികച്ച തൊഴിൽ കണ്ടെത്താം . www.iiic.ac.in. അമൃത വിഐടിഎസ്-ആർഎം, തമിഴ്-നാട്- കാർഷികസർവകലാശാലകളിലെ ബിഎസ്-സി അഗ്രിക്കൾചറൽ കോഴ്-സിന് ഇപ്പോൾ അപേക്ഷിക്കാം.

ഫിലിം, ഫോട്ടോഗ്രാഫി

ഫിലിം, ഫോട്ടോഗ്രഫി, സിനിമാറ്റോഗ്രഫി കോഴ്-സുകൾക്ക്- താൽപര്യമുള്ളവർക്ക്- സത്യജിത്ത്- റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്-, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്-, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്- ഓഫ്- ഫൈൻ ആർട്-സ്-, എന്നിവയിൽ മികച്ച കോഴ്-സുകളുണ്ട്-.
കോഴ്‌സുകളിൽ പലതിന്റെയും ഈ വർഷത്തെ പ്രവേശനവിജ്ഞാപനം വന്നുകഴിഞ്ഞു. ചിലത്‌ വരാനിരിക്കുന്നു. വെബ്‌സൈറ്റുകൾ നോക്കി  തീയതികൾ നോക്കുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top