17 September Wednesday

ഐഐടിടിഎമ്മില്‍ എംബിഎ, ബിബിഎ കോഴ്സിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Apr 13, 2017

തിരുവനന്തപുരം > കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണസ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റിന്റെ (ഐഐടിടിഎം) വിവിധ സെന്ററുകളില്‍ നടത്തുന്ന ദ്വിവത്സര എംബിഎ കോഴ്സുകളിലേക്കും ത്രിവത്സര ബിബിഎ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. അഞ്ച് സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ ഐഐടിടിഎമ്മിന്റെ ഗ്വാളിയര്‍, ഭുവനേശ്വര്‍, നോയിഡ, നെല്ലൂര്‍, ഗോവ എന്നീ ക്യാമ്പസുകളിലാണ് കോഴ്സുകള്‍.

മികച്ച രീതിയില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര, സംസ്ഥാന, പൊതുമേഖലയിലുള്ള സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലിയും ക്യാമ്പസ് പ്ളേസ്മെന്റിലൂടെ ലഭിക്കും.

യോഗ്യത: എംബിഎ (ട്രാവല്‍ ആന്‍ഡ് ടൂറിസം), ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാതെയുള്ള ബിരുദം. (എസ്സി/എസ്ടി/പിഎച്ച് വിഭാഗങ്ങള്‍ക്ക് 45 ശതമാനം). ഐഐടിടിഎം നടത്തുന്ന പ്രവേശനപരീക്ഷ പാസാവുകയോ അല്ലെങ്കില്‍ CAT/MAT/XAT/ATMA ടെസ്റ്റുകളില്‍ നേടിയ സ്കോറുകളോ വേണം. ബിബിഎ- പ്ളസ്ടു തത്തുല്യം കുറഞ്ഞത്  50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. (എസ്സി/എസ്ടി/പിഎച്ച് വിഭാഗങ്ങള്‍ക്ക് 45 ശതമാനം), ഐഐടിടിഎം നടത്തുന്ന പ്രവേശനപരീക്ഷ പാസായിരിക്കണം; ഓണ്‍ലൈനായി അപേക്ഷിക്കാന്‍ www.iittm.ac.in അല്ലെങ്കില്‍ www.iittm.in സന്ദര്‍ശിക്കുക. അവസാനതീയതി മെയ് 12.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top