24 April Wednesday

സാങ്കേതിക സർവകലാശാല : പരീക്ഷാ കലണ്ടർ പരിഷ്കരിച്ചു; പ്ലേസ്‌മെന്റ്‌ അവസരം നഷ്ടമാകില്ല

വെബ് ഡെസ്‌ക്‌Updated: Friday Mar 13, 2020


തിരുവനന്തപുരം
കോവിഡ്−19 ന്റെ  വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ വിദ്യാർഥികൾ ഈ സമയം ഫലപ്രദമായി ഉപയോഗിക്കണമെന്ന് സർവകലാശാല അഭ്യർഥിച്ചു. മേയിൽ നടക്കുന്ന സെമസ്റ്റർ പരീക്ഷകളുടെയും അതോടൊപ്പം നടക്കുന്ന സപ്ലിമെന്ററി പരീക്ഷകളുടെയും തയ്യാറെടുപ്പുകൾക്കായി വിദ്യാർഥികൾ ഈ കാലയളവ് ഉപയോഗിക്കണം. ഈ പരീക്ഷകൾക്കായി 
പ്രത്യേക പഠനാവധികൾ ഉണ്ടാകില്ല. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് അധ്യാപകർ വിദ്യാർഥികൾക്ക് പഠനവിഷയങ്ങളും അസൈൻമെന്റുകളും സെമിനാറുകളും നൽകണമെന്ന് സർവകലാശാല നിർദേശിച്ചു. അധ്യയന ദിവസങ്ങൾ കുറയുന്നതിന്റെ നഷ്ടം പരമാവധി കുറയ്‌ക്കാൻ ഇതുപകരിക്കും. ഇതോടൊപ്പം പരീക്ഷാ കലണ്ടർ പരിഷ്കരിച്ചു പുറത്തിറക്കിയിട്ടുണ്ട്.

ക്യാമ്പസ് പ്ലേയ്‌സ്മെന്റ് ലഭിച്ച വിദ്യാർഥികളുടെ അവസരം നഷ്ടപ്പെടാത്ത തരത്തിലാണ് ഇത് പരിഷ്കരിച്ചിട്ടുള്ളത്. പുതുക്കിയ കലണ്ടർ പ്രകാരം ബിടെക് പരീക്ഷകൾ മെയ് 18ന് ആരംഭിക്കും.

അപേക്ഷകൾ ഇ‐മെയിൽ വഴി സ്വീകരിക്കും
തിരുവനന്തപുരം
 കോവിഡ്−19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാങ്കേതിക സർവകലാശാല  വിദ്യാർഥികളുടെ അപേക്ഷകൾ ഇമെയിൽ വഴി സ്വീകരിക്കുന്നു.
വിദ്യാർഥികൾക്ക് അവരുടെ അഭ്യർഥനകൾ / അപേക്ഷകൾ ഇനിപ്പറയുന്ന ഇമെയിൽ ഐഡികൾ വഴി അയക്കാം. ബിടെക് വിദ്യാർഥികൾക്ക് അവരുടെ ഡിഗ്രി സർട്ടിഫിക്കറ്റ്, സിജിസി, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവയ്‌ക്ക് soexam3@ktu.edu.in എന്ന ഇമെയിലിൽ ബന്ധപ്പെടാം. ഇതേ ആവശ്യങ്ങളുള്ള ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് soexam6@ktu.edu.in  എന്ന ഇമെയിലിൽ അപേക്ഷകൾ അയക്കാം

ഒഫീഷ്യൽ ട്രാൻസ്ക്രിപ്ട് വേണമെന്നുള്ളവർ soexam@ktu.edu.in  എന്ന മെയിലിൽ അപേക്ഷ അയക്കുക. മൈഗ്രേഷനുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ jracademics@ktu.edu.in  എന്ന ഇമെയിലിൽ ബന്ധപ്പെടാം. പരീക്ഷകൾ, മൂല്യനിർണയം, ഉത്തരക്കടലാസിന്റെ പകർപ്പ് എന്നിവയ്‌ക്ക് വിദ്യാർഥികൾക്ക് അവരുടെ ലോഗിൻ വഴി ആവശ്യപ്പെടാം. മറ്റു ആവശ്യങ്ങൾക്ക് support@ktu.edu.in  എന്ന ഇമെയിലിൽ അപേക്ഷകൾ അയക്കാം. മാർച്ച് 31 വരെയാണ്‌ ഈ ക്രമീകരണങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top