19 April Friday

ടിപ്സ് എന്‍ജി-മെഡിക്കല്‍ മോഡല്‍ എന്‍ട്രന്‍സ് 31ന്

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2017

തിരുവനന്തപുരം > മെഡിക്കല്‍-എന്‍ജിനിയറിങ് പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥിക്കുള്ള ടിപ്സ് മെഡിക്കല്‍ എന്‍ജിനിയറിങ് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ 31നു പകല്‍ 9 മുതല്‍ 12 വരെ നടക്കും. എട്ട് രാജ്യത്തായി നടക്കുന്ന പരീക്ഷയ്ക്ക് കേരളത്തില്‍ 100 സെന്ററുണ്ട്.

ഇരുനൂറു രൂപയാണ് പരീക്ഷാ ഫീസ്. www.tipsexam.org വെബ് വിലാസത്തില്‍ ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള സൌകര്യം ലഭിക്കും. എസ്എംഎസ് വഴിയും റജിസ്റ്റര്‍ ചെയ്യാം. തിരുവനന്തപുരം ജില്ലയിലെ വിവരങ്ങള്‍ക്ക് ഫോണ്‍: 9572450388. പരീക്ഷാ ദിവസം തന്നെ വെബ്സൈറ്റില്‍ ഉത്തരങ്ങളും വിശദീകരണങ്ങളും പ്രസിദ്ധീകരിക്കും. ഏപ്രില്‍ 17നു മുമ്പ് റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ഗോള്‍ഡ് മെഡലുകള്‍ സമ്മാനിക്കും. ആദ്യ പത്തു റാങ്കുകാര്‍ക്ക് എന്‍ജിനിയറിങ് -മെഡിക്കല്‍ കിറ്റുകളും നല്‍കുമെന്ന് സി എ മുഹ്സിന്‍, മുസ്തഫ, അദീബ് പൂനൂര്‍, ബസ്മല്‍, നസീഫ് എ ലത്തീഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top