25 April Thursday

കേരള എന്‍ജി., മെഡിക്കല്‍ അപേക്ഷ 27വരെ പ്രവേശനപരീക്ഷകള്‍ക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Feb 13, 2017

കേരളത്തില്‍ എന്‍ജിനിയറിങ്, മെഡിക്കല്‍ കോഴ്സുകളില്‍ പ്രവേശനത്തിന്ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം തുടരുന്നു. www.cee.kerala.gov.in   വെബ്സൈറ്റിലൂടെ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.  

2017-18 അധ്യയനവര്‍ഷത്തെ എന്‍ജിനിയറിങ് കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍  സംസ്ഥാന പ്രവേശനപരീക്ഷാ കമീഷണര്‍ ഏപ്രില്‍ 24, 25 തീയതികളില്‍ നടത്തുന്ന പ്രവേശനപരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കണം. 

എംബിബിഎസ്, ബിഡിഎസ്് കോഴ്സുകള്‍ക്കും ആയുര്‍വേദ, ഹോമിയോപതി, സിദ്ധ, യുനനി എന്നീ മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണെങ്കിലും നീറ്റിന് അപേക്ഷിക്കുന്നതിനൊപ്പംതന്നെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലും അപേക്ഷിക്കണം.  നീറ്റിലേക്ക് മാര്‍ച്ച് ഒന്നുവരെ  cbseneet.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.

ആര്‍കിടെക്ചര്‍ പ്രവേശനത്തിന് നാറ്റ ടെസ്റ്റിന് അപേക്ഷിച്ചവര്‍ www.cee.kerala.gov.in  വെബ്സൈറ്റിലൂടെ അപേക്ഷിക്കുകയും വേണം.
കൂടുതല്‍ വിവരങ്ങള്‍ പ്രവേശനപരീക്ഷാ കമീഷണറുടെ www.cee-kerala-org വെബ്സൈറ്റിലുമുണ്ട്.

സംസ്ഥാനത്തെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ സംവിധാനമുണ്ട്. ഹെല്‍പ്ലൈന്‍: 0471 2339101, 2339102, 2339103, 2339104. സിറ്റിസണ്‍സ് കോള്‍സെന്ററുകളിലും അവധിദിവസങ്ങള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ വിളിക്കാം. ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക് ലാന്‍ഡ് ലൈനില്‍നിന്ന് 155300, മൊബൈല്‍ ഫോണില്‍നിന്ന് 0471 155300. മറ്റു നെറ്റ്വര്‍ക്കില്‍നിന്ന് 0471 2115054, 2115098, 2335523. 

നീറ്റിന് മാര്‍ച്ച് ഒന്നുവരെ
2017-18 വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റി (നീറ്റ് 2017)ന് cbseneet.nic.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് ഒന്നുവരെ അപേക്ഷിക്കാം.

അഖിലേന്ത്യാ ക്വോട്ട, സംസ്ഥാന സര്‍ക്കാര്‍ ക്വോട്ട, സ്വകാര്യ/ഡീംഡ് സര്‍വകലാശാലകളിലെ സംസ്ഥാന/മാനേജ്മെന്റ്/എന്‍ആര്‍ഐ ക്വോട്ട സീറ്റുകള്‍ എന്നിവയിലെ എംബിബിഎസ്, ബിഡിഎസ് പ്രവേശനം നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ്.

അപേക്ഷിക്കുന്നതിന് ആധാര്‍കാര്‍ഡ് വേണം.  അപേക്ഷാഫീസ് 1400 രൂപ. എസ്സി/എസ്ടിക്കും ഭിന്നശേഷിവിഭാഗത്തിനും 750 രൂപ. ഫീസ് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളിലൂടെയോ നെറ്റ് ബാങ്കിങ്ങിലൂടെയോ ഇ-വാലറ്റുകളിലൂടെയോ അടയ്ക്കാം.

എഐഐഎംഎസ്  അപേക്ഷ 23വരെ
ന്യൂഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും പറ്റ്ന, ഭോപാല്‍, ജോധ്പുര്‍, ഭുവനേശ്വര്‍, ഋഷികേശ്, റയ്പുര്‍ എഐഐഎംഎസുകളിലും| എംബിബിഎസ് പ്രവേശനത്തിന് പ്രത്യേകം പ്രവേശനപരീക്ഷയാണ്. ഇതിന് ഓണ്‍ലൈനായി www.aiimsexams.org വെബ്സൈറ്റിലൂടെ ഫെബ്രുവരി 23വരെ അപേക്ഷിക്കാം.
 
ജിപ്മര്‍
പുതുച്ചേരിയില്‍ ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (ജിപ്മര്‍)ല്‍ എംബിബിഎസ് പ്രവേശനതിന് പ്രത്യേകം പ്രവേശനപരീക്ഷയാണ്. ഇതിന്റെ വിജ്ഞാപനം മാര്‍ച്ച് ആദ്യവാരം പ്രസിദ്ധീകരിക്കും. വെബ്സൈറ്റ് www.jipmer.edu.in

എഎഫ്എംസി പ്രവേശനം
പുണെയിലെ സായുധസേന മെഡിക്കല്‍ കോളേജി (്എഎഫ്എംസി)ല്‍ എംബിബിഎസ് പ്രവേശനം നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ്. ഇതിന് നീറ്റിലേക്ക് അപേക്ഷിക്കുകയും എഎഫ്എംസി വിജ്ഞാപനം വരുമ്പോള്‍ അപേക്ഷിക്കുകയും വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top