29 March Friday

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയില്‍ പിഎച്ച്ഡി പ്രോഗ്രാമിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Dec 12, 2016

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയില്‍ പിഎച്ച്ഡി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഇന്‍ഫക്ഷന്‍ ആന്‍ഡ് ഇമ്മ്യൂണിറ്റി, ജനറ്റിക്സ്, മോളിക്യൂള്‍ ആന്‍ഡ് സെല്ലുലാര്‍ ബയോളജി, കെമിക്കല്‍, സ്ട്രക്ചറല്‍ ആന്‍ഡ് കംപ്യൂട്ടേഷണല്‍ ബയോളജി, റിപ്രോഡക്ഷന്‍ ആന്‍ഡ് ഡെലവലപ്മെന്റ് എന്നീവിഷയങ്ങളിലാണ് ഗവേഷണത്തിന് അവസരം.

പ്രവേശനപരീക്ഷ ന്യൂഡല്‍ഹി, ഹൈദരാബാദ്,  പുണെ, കൊല്‍ക്കത്ത, ഗുവഹാത്തി എന്നീ കേന്ദ്രങ്ങളില്‍ 2017 ഫെബ്രുവരി 19ന് നടത്തും.
ജോയിന്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ ഇന്‍ ബയോളജി ആന്‍ഡ് ഇന്റര്‍ഡിസിപ്ളിനറി ലൈഫ് സയന്‍സസ് (ഖഏഋഋആകഘട) പരീക്ഷ എഴുതുന്നവര്‍ എന്‍ഐഎം പ്രവേശനപരീക്ഷ എഴുതണ്ട. അവര്‍ എന്‍ഐഎമ്മിലേക്ക് പ്രത്യേകം അപേക്ഷിക്കണം.

ഏതെങ്കിലും ശാസ്ത്രവിഷയത്തില്‍ എംഎസ്സി (ബയോളജി/ഫിസിക്സ്/മാത്തമാറ്റിക്സ്/കെമിസ്ട്രി) അല്ലെങ്കില്‍ എംടെക് അല്ലെങ്കില്‍ എംബിബിഎസ് അല്ലെങ്കില്‍ എംവിഎസ്സി യോഗ്യത 60 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. സംവരണവിഭാഗങ്ങള്‍ക്ക് നിയമപ്രകാരമുള്ള മാര്‍ക്കിളവ് അനുവദിക്കും.  അപേക്ഷാഫീസ് 500 രുപ. എസ്സി/എസ്ടി വിഭാഗത്തിന് 250 രൂപ. www.nii.res.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 2017 ജനുവരി 10വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top