07 December Thursday

കൈറ്റ് വിക്ടേഴ്സില്‍ പുതിയ 
പരമ്പര ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 12, 2022


തിരുവനന്തപുരം
കൈറ്റ് വിക്ടേഴ്സ് ചാനലിൽ "മനുഷ്യൻ- പരിണാമം, ചരിത്രം' എന്ന പുതിയ പരമ്പര ശനിയാഴ്‌ചമുതൽ ആരംഭിക്കും. മനുഷ്യസമൂഹത്തിന്റെ കുടിയേറ്റ ചരിത്രംമുതൽ ഹോമോസാപിയൻസ് വംശം, കൃഷിയുടെ ബാലപാഠങ്ങൾ, യാത്രകൾ, പൂർവികരായ ഹോമിനിഡുകളുമായുള്ള സംഘട്ടനങ്ങൾ, ഉന്മൂലനങ്ങൾ, സംയോജനങ്ങൾ ഉൾപ്പെടെയുള്ള മാനവ ചരിത്രപരിണാമം പരമ്പരയിലൂടെ മനസ്സിലാക്കാം. പ്രൊഫ. വി കാർത്തികേയൻ നായരാണ് പരിപാടിയുടെ അവതാരകൻ. എല്ലാ ശനിയാഴ്ചയിലും രാവിലെ ഒമ്പതിനും രാത്രി ഏഴിനുമാണ് ആദ്യ സംപ്രേഷണം. പുനഃസംപ്രേഷണം ചൊവ്വാഴ്ചകളിൽ രാവിലെ എട്ടിനും വൈകിട്ട്‌ 6.30നും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top